വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഉപഗ്രഹ ആശയവിനിമയ സേവനങ്ങൾക്കായുള്ള ഇന്ത്യയുടെ നിയന്ത്രണ ചട്ടക്കൂട് സുതാര്യവും വിവേചനരഹിതവും

പോസ്റ്റഡ് ഓണ്‍: 08 OCT 2026 9:19AM by PIB Thiruvananthpuram

ഇന്ത്യയിലെ ഉപഗ്രഹ ആശയവിനിമയ സേവനങ്ങൾക്കായുള്ള നിയന്ത്രണ ചട്ടക്കൂട് നീതിയുക്തമല്ലെന്നും വിവേചനപരമായാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.  ഉപഗ്രഹ ആശയവിനിമയം ഉൾപ്പെടെ എല്ലാ ടെലികോം സേവനങ്ങൾക്കും സുതാര്യവും വിവേചനരഹിതവുമായ അംഗീകാര ചട്ടക്കൂടാണ് ഗവണ്‍മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്.  

 

ഇന്ത്യയിൽ ഉപഗ്രഹ ആശയവിനിമയ സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി ഭൂസ്ഥിരമല്ലാത്ത ഉപഗ്രഹ ഭ്രമണപഥങ്ങൾ അടിസ്ഥാനമാക്കിയുള്ള മൂന്ന് 'ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്'  സേവനദാതാക്കൾക്ക് ഇതിനകം ടെലികോം ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ലൈസൻസ് വ്യവസ്ഥകൾ പ്രകാരം ഇത്തരം സേവനദാതാക്കൾ നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെയും അവരുടെ ഡാറ്റയുടെയും സുരക്ഷ കണക്കിലെടുത്ത് സേവനങ്ങൾ വിവിധ സുരക്ഷാ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

 

ഈ നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് ലൈസൻസികളുടെയും സുരക്ഷാ പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ ലൈസൻസ് ലഭിച്ച കമ്പനികൾക്ക് സ്പെക്ട്രം അനുവദിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. നിലവിൽ ഈ മൂന്ന് കമ്പനികളും  നടപടിക്രമങ്ങളുടെ ഒരേ ഘട്ടത്തിലാണ്.

 

ഈ സാഹചര്യത്തില്‍ ചട്ടക്കൂടോ അതിന്റെ നടത്തിപ്പോ പക്ഷപാതപരമോ വിവേചനപരമോ ആണെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്.

 

*****

 

( റിലീസ് ഐ.ഡി: 2320544) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati