പരിസ്ഥിതി, വനം മന്ത്രാലയം
ഇന്ത്യയിൽ ജനിച്ച ചീറ്റ കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ഇന്ത്യയിലെ ചീറ്റകളുടെ അടുത്ത തലമുറയുടെ ഉദയത്തിലെ സുപ്രധാന നാഴികക്കല്ല് : ശ്രീ ഭൂപേന്ദർ യാദവ്
പോസ്റ്റഡ് ഓണ്‍:
05 OCT 2026 2:43PM by PIB Thiruvananthpuram
പ്രോജക്ട് ചീറ്റയുടെ മറ്റൊരു ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ഇന്ത്യയിൽ ജനിച്ച 32 മാസം പ്രായമുള്ള KJP21 എന്ന പെൺചീറ്റ കുനോ ദേശീയോദ്യാനത്തിൽ ഇന്ന് അഞ്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ ഇന്ത്യയിൽ ജനിച്ച 41 ചീറ്റപ്പുലികൾ ഉൾപ്പെടെ രാജ്യത്തെ ആകെ ചീറ്റപ്പുലികളുടെ എണ്ണം 60 ആയി.
സമൂഹ മാധ്യമമായ എക്സിൽ ഈ വിവരം പങ്കുവെച്ചുകൊണ്ട്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇപ്രകാരം കുറിച്ചു: "മുഖി, KGP12 എന്നിവയ്ക്ക് ശേഷം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ഇന്ത്യയിൽ ജനിച്ച മൂന്നാമത്തെ പെൺചീറ്റയാണ് KJP21." ഇന്ത്യയിലെ അടുത്ത തലമുറ ചീറ്റകളുടെ ഉദയത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സംഭവവികാസമെന്നും അദ്ദേഹം പറഞ്ഞു.
ഇതിൻ്റെ ഇണ ബോട്സ്വാനയിൽ നിന്നുള്ള ആൺചീറ്റയായതിനാൽ, ഈ അഞ്ച് കുഞ്ഞുങ്ങളുടെ ജനനം ഇന്ത്യയിലെ ബോട്സ്വാന വംശപരമ്പരയുടെ തുടക്കത്തെ അടയാളപ്പെടുത്തുന്നതാണെന്ന് ശ്രീ യാദവ് പറഞ്ഞു. ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ചീറ്റകളുടെ എണ്ണത്തിലേക്ക് പുതിയൊരു ജനിതക വംശപരമ്പര കൂടി ഇതിലൂടെ കൂട്ടിച്ചേർക്കപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ മണ്ണിൽ ജനിച്ച ചീറ്റകളുടെ മറ്റൊരു തലമുറയുടെ പിറവിയാണിതെന്നും, ഇന്ത്യയിലെ ചീറ്റ പുനരധിവാസ ചരിത്രത്തിൽ ഇതിലൂടെ പുതിയൊരു അധ്യായം കൂടി എഴുതപ്പെടുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രോജക്റ്റ് ചീറ്റയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൃഗഡോക്ടർമാർ, ഫീൽഡ് ജീവനക്കാർ, മാനേജർമാർ ഉൾപ്പെടെ എല്ലാവർക്കും ശ്രീ യാദവ് അഭിനന്ദനം അറിയിച്ചു; ഇവരുടെ അർപ്പണബോധവും പ്രതിബദ്ധതയും അശ്രാന്ത പരിശ്രമവുമാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
******
( റിലീസ് ഐ.ഡി: 2319165)
സന്ദര്‍ശക കൗണ്ടര്‍ : 6