വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

വിശിഷ്ട ഭാഷാ പഠനങ്ങൾക്കായി അഞ്ച് മികവിന്റെ കേന്ദ്രങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 03 OCT 2026 5:40PM by PIB Thiruvananthpuram

കേന്ദ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് ക്ലാസിക്കൽ അസമീസ്, ക്ലാസിക്കൽ ബംഗാളി, ക്ലാസിക്കൽ മറാഠി, ക്ലാസിക്കൽ പാലി, ക്ലാസിക്കൽ പ്രാകൃത് എന്നിവയുടെ പഠനങ്ങൾക്കായി അഞ്ച് മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence) സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി.

ഈ ക്ലാസിക്കൽ ഭാഷകളുമായി ബന്ധപ്പെട്ട ഉന്നത തലത്തിലുള്ള അക്കാദമിക ഗവേഷണം, ഭാഷാപരവും സാഹിത്യപരവുമായ പൈതൃക സംരക്ഷണവും ഡിജിറ്റലൈസേഷനും, അറിവിന്റെ പ്രചാരണം എന്നിവയ്ക്ക് ഈ സംരംഭം സ്ഥാപനപരമായ പിന്തുണ നൽകും.

 

ഈ മികവിന്റെ കേന്ദ്രങ്ങൾ താഴെ പറയുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സ്ഥാപിക്കുന്നത്:

 

ക്രമ നമ്പർ

ക്ലാസിക്കൽ ഭാഷ

മികവിന്റെ കേന്ദ്രം

1.

ക്ലാസിക്കൽ അസമീസ്

തേജ്പൂർ സർവകലാശാല, അസം

2.

ക്ലാസിക്കൽ ബംഗാളി

വിശ്വഭാരതി സർവകലാശാല, പശ്ചിമ ബംഗാൾ

3.

ക്ലാസിക്കൽ മറാഠി 

ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഡീംഡ് യൂണിവേഴ്സിറ്റി), പൂനെ, മഹാരാഷ്ട്ര

4.

ക്ലാസിക്കൽ പാലി

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഒഡീഷ, ഒഡീഷ

5.

ക്ലാസിക്കൽ പ്രാകൃത്

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്ത്‌, ഗുജറാത്ത്‌

 

ഈ അഞ്ച് കേന്ദ്രങ്ങൾ ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ പഠനം, ഗവേഷണം, സംരക്ഷണം എന്നിവയ്ക്കായുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

 

പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ 

മികവിന്റെ കേന്ദ്രങ്ങൾ പ്രധാനമായും നാല് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും:

അക്കാദമിക ഗവേഷണവും ആഴത്തിലുള്ള പഠനവും ശക്തിപ്പെടുത്തൽ:

ബന്ധപ്പെട്ട ക്ലാസിക്കൽ ഭാഷകളിലെ ഉന്നതതല ഗവേഷണം, പഠനങ്ങൾ, അക്കാദമിക ഇടപെടലുകൾ എന്നിവയ്ക്കായി ഈ കേന്ദ്രങ്ങൾ സ്ഥാപനപരമായ വേദികൾ ഒരുക്കും.

 

സംരക്ഷണവും ഡിജിറ്റലൈസേഷനും :

 

ഭാഷാപരവും സാഹിത്യപരവുമായ വിഭവങ്ങളുടെ രേഖപ്പെടുത്തൽ (ഡോക്യുമെന്റേഷൻ), സംരക്ഷണം, ഡിജിറ്റലൈസേഷൻ എന്നിവയ്ക്ക് ഈ കേന്ദ്രങ്ങൾ പിന്തുണ നൽകും. ഇത് രാജ്യത്തിന്റെ സമ്പന്നമായ ഗ്രന്ഥ പൈതൃകത്തിന്റെ ദീർഘകാല സംരക്ഷണത്തിന് സംഭാവന ചെയ്യും.

 

ക്ലാസിക്കൽ ഭാഷാ പൈതൃകത്തിന്റെ വ്യാപകമായ പ്രചരണം :

ഓരോ ക്ലാസിക്കൽ ഭാഷകളുമായി ബന്ധപ്പെട്ട ഭാഷാപരവും സാഹിത്യപരവുമായ അറിവുകളിലേക്കും പാരമ്പര്യങ്ങളിലേക്കും കൂടുതൽ ആളുകൾക്ക് പ്രവേശനവും പ്രചരണവും ഉറപ്പാക്കാൻ ഈ കേന്ദ്രങ്ങൾ സഹായിക്കും.

 

പ്രാദേശിക അക്കാദമിക ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്തൽ:

അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രങ്ങൾ, ക്ലാസിക്കൽ ഭാഷകളിലെ ഉന്നതവിദ്യാഭ്യാസം, ഗവേഷണം, പഠനങ്ങൾ എന്നിവയ്ക്കുള്ള പ്രാദേശിക ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്തും.

രാജ്യത്തിന്റെ ഭാഷാപരവും സാഹിത്യപരവുമായ സമ്പന്ന പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ഈ സംരംഭം കൂടുതൽ കരുത്തേകുന്നു. ഒപ്പം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവേഷണത്തിന്റെയും അക്കാദമിക പഠനങ്ങളുടെയും കേന്ദ്രങ്ങളായി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

***


( റിലീസ് ഐ.ഡി: 2318758) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Odia , Kannada