പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ ലവ്‌ലിന ബോർഗോഹെയ്നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 02 OCT 2026 6:05PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ 5-0 എന്ന മികച്ച വിജയത്തോടെ സ്വർണമെഡൽ കരസ്ഥമാക്കിയ ലവ് ലിന ബോർഗോഹെയ്നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലവ്‌ലിനയുടെ കായിക യാത്ര ശ്രദ്ധേയമായ നിശ്ചയദാർഢ്യത്തെയും മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭാവി പരിശ്രമങ്ങൾക്ക് ശ്രീ മോദി ലവ് ലിന ബോർഗോഹെയ്ന് ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

"മികച്ചൊരു പ്രകടനം @LovlinaBorgohai!


ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ 5-0 എന്ന മികച്ച ജയത്തോടെ സ്വർണം കരസ്ഥമാക്കിയ ലവ്‌ലിനയ്ക്ക് അഭിനന്ദനങ്ങൾ. അവരുടെ കായിക യാത്ര ശ്രദ്ധേയമായ നിശ്ചയദാർഢ്യത്തെയും മികവിനെയും പ്രതിഫലിപ്പിക്കുന്നതാണ്. അവരുടെ ഭാവിയിലെ ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi"

 

 



( റിലീസ് ഐ.ഡി: 2318432) സന്ദര്‍ശക കൗണ്ടര്‍ : 6