പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിലെ വനിതാ റീകർവ് ടീം ഇനത്തിൽ ഐതിഹാസിക സ്വർണം നേടിയ അങ്കിത ഭാകത്, കുംകും അനിൽ മൊഹോദ്, കീർത്തി എന്നിവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 02 OCT 2026 1:20PM by PIB Thiruvananthpuram


ഏഷ്യൻ ഗെയിംസിലെ വനിതകളുടെ റീകർവ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് കന്നി സ്വർണ്ണ മെഡൽ നേടിക്കൊടുത്ത അങ്കിത ഭകാത്, കുംകും അനിൽ മൊഹോദ്, കീർത്തി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കടുത്ത പോരാട്ടം നടന്ന ഫൈനലിൽ അവരുടെ സമചിത്തതയും സൂക്ഷമതയും ശ്രദ്ധേയമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്രപരമായ വിജയം രാജ്യത്തുടനീളമുള്ള അസംഖ്യം യുവ ആർച്ചർമാർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ചാമ്പ്യന്മാരിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, അങ്കിത ഭാകത്, കുംകും അനിൽ മൊഹോദ്, കീർത്തി എന്നിവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

“ രാജ്യത്തെ മുഴുവൻ  സന്തോഷിപ്പിച്ച ഒരു ഐതിഹാസിക സ്വർണ്ണം!
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ റീകർവ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്വർണ്ണ മെഡൽ നേടിക്കൊടുത്ത അങ്കിത ഭാകത്, കുംകും അനിൽ മൊഹോദ്, കീർത്തി എന്നിവർക്ക് അഭിനന്ദനങ്ങൾ. കടുത്ത പോരാട്ടം നടന്ന ഫൈനലിൽ അവരുടെ സമചിത്തതയും കൃത്യതയും ശ്രദ്ധേയമായിരുന്നു. ഈ ചരിത്ര വിജയം രാജ്യത്തുടനീളമുള്ള അസംഖ്യം യുവ ആർച്ചർമാർക്ക് പ്രചോദനമാകും. നമ്മുടെ ചാമ്പ്യൻമാരിൽ ഇന്ത്യ അഭിമാനിക്കുന്നു! അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi”

 

-NK-

( റിലീസ് ഐ.ഡി: 2318186) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Manipuri , Gujarati , Tamil , Kannada