പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിലെ വനിതാ റീകർവ് മിക്സഡ് ടീം ഇനത്തിൽ വെള്ളി നേടിയ ധീരജ് ബൊമ്മദേവര, കുംകും അനിൽ മോഹോദ് എന്നിവർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
02 OCT 2026 1:22PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിലെ റീകർവ് മിക്സഡ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ധീരജ് ബൊമ്മദേവര, കുംകും അനിൽ മോഹോദ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി വെള്ളി മെഡൽ നേടിത്തന്ന അവർ, മികച്ച കഴിവും ആവേശവുമാണ് പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ അവിസ്മരണീയ നേട്ടത്തിന് ഇരു താരങ്ങളേയും അഭിനന്ദിച്ച ശ്രീ മോദി, അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു;
"അതിമനോഹരമായ ഒരു വെള്ളി നേട്ടം!
ഏഷ്യൻ ഗെയിംസിലെ റീകർവ് മിക്സഡ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ധീരജ് ബൊമ്മദേവരയിലും കുംകും അനിൽ മോഹോദിലും അഭിമാനിക്കുന്നു.
ഏഷ്യൻ ഗെയിംസിലെ ഈ ഇനത്തിൽ നമ്മുടെ രാജ്യത്തിന് ആദ്യമായി വെള്ളി മെഡൽ സമ്മാനിച്ചുകൊണ്ട് അവർ മികവാർന്ന കഴിവും ആവേശവും പ്രകടിപ്പിച്ചു.
ഈ അവിസ്മരണീയ നേട്ടത്തിന് നമ്മുടെ ഇരു ആർച്ചർമാർക്കും അഭിനന്ദനങ്ങൾ.
അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi”
-NK-
( റിലീസ് ഐ.ഡി: 2318185)
സന്ദര്‍ശക കൗണ്ടര്‍ : 6