വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ മീഡിയ സെൻ്ററിൽ 'സ്വച്ഛതാ ഹി സേവ 2026' പരിപാടികൾ സംഘടിപ്പിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ

പോസ്റ്റഡ് ഓണ്‍: 01 OCT 2026 4:39PM by PIB Thiruvananthpuram
'സ്വച്ഛതാ ഹി സേവ 2026' പ്രചാരണ പരിപാടിയുടെ ഭാഗമായി, പരിസ്ഥിതി സുസ്ഥിരത, ശുചിത്വം, മാലിന്യനിർമ്മാർജ്ജനം, ശുചീകരണ തൊഴിലാളികളെ ആദരിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പി.ഐ.ബി ആസ്ഥാനമായ നാഷണൽ മീഡിയ സെൻ്ററിൽ (NMC) വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
 


 
'ഏക് പേഡ് മാ കേ നാം' പദ്ധതിക്ക് കീഴിൽ സെപ്റ്റംബർ 30-ന് വൃക്ഷത്തൈ നടീൽ യജ്ഞം സംഘടിപ്പിച്ചു. കൂടുതൽ വൃത്തിയുള്ളതും ഹരിതാഭവുമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിൽ കൂട്ടായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനും ഹരിതവിസ്തൃതി വർദ്ധിപ്പിക്കാനുമാണ് ഈ യജ്ഞം ലക്ഷ്യമിട്ടത്. മരങ്ങൾ നട്ടുപരിപാലിക്കുന്നതിൻ്റെയും പരിസ്ഥിതി സംരക്ഷിക്കുന്നതിൻ്റെയും പ്രാധാന്യം ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ഈ പരിപാടി ഓർമ്മിപ്പിച്ചു.  
 


 
ഇന്ന്, ഒക്ടോബർ 1-ന്, 'ഒരു ദിവസം, ഒരു മണിക്കൂർ, ഒന്നിച്ച്' (ഏക് ദിൻ, ഏക് ഘണ്ഡ, ഏക് സാഥ്) എന്ന സംരംഭത്തിന് കീഴിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. NMC പരിസരത്തിൻ്റെ ശുചിത്വത്തിലും പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഈ യജ്ഞം, വൃത്തിയുള്ളതും ശുചിത്വപൂർണ്ണവുമായ തൊഴിലിടം നിലനിർത്തുന്നതിൽ പങ്കാളികളാകാൻ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രോത്സാഹിപ്പിച്ചു. സ്വച്ഛ് ഭാരതിൻ്റെ  ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശുചിത്വത്തിൻ്റെയും കൂട്ടായ ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യം ഇത് വീണ്ടും ഉറപ്പിച്ചു.
 


 
ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും ഇന്ന് NMC-യിൽ സംഘടിപ്പിച്ചു. തൊഴിലിടങ്ങളിൽ ശുചിത്വം നിലനിർത്തുന്നതിൽ അവരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളെയും വിലപ്പെട്ട സംഭാവനകളെയും ചടങ്ങിൽ ആദരിച്ചു. ശുചീകരണ തൊഴിലാളികളുടെ പങ്ക് അംഗീകരിക്കേണ്ടതിൻ്റെയും കൂടുതൽ ശുചിത്വമുള്ളതും ആരോഗ്യകരവുമായ പരിസ്ഥിതിക്കായി അവരുടെ തുടർച്ചയായ സംഭാവനകളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെയും പ്രാധാന്യം ചടങ്ങ് ഉയർത്തിക്കാട്ടി.
 


 
പരിസ്ഥിതി സുസ്ഥിരതയോടും ശുചിത്വത്തോടും കൂടുതൽ ഹരിതാഭവും ആരോഗ്യകരവുമായ ഭാവിയോടുമുള്ള സ്ഥാപനത്തിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, പി.ഐ.ബി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടന്നത്.
 


 
സ്വച്ഛതാ ഹി സേവ 2026-ൻ്റെ ലക്ഷ്യങ്ങളോടും ശുചിത്വം, പരിസ്ഥിതി ഉത്തരവാദിത്തം, കൂട്ടായ പങ്കാളിത്തം എന്നിവയിലൂന്നിയ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പി.ഐ.ബിയുടെ പ്രതിബദ്ധതയാണ് ഈ പരിപാടികൾ പ്രതിഫലിപ്പിച്ചത്.
***

( റിലീസ് ഐ.ഡി: 2317795) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Kannada