പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
01 OCT 2026 4:37PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടീമിന്റെ ആവേശകരമായ പ്രകടനത്തെ പ്രശംസിച്ച പ്രധാനമന്ത്രി, സ്തുത്യർഹമായ നേട്ടം കൈവരിക്കുന്നതിനായി താരങ്ങൾ മികച്ച നിശ്ചയദാർഢ്യമാണ് പ്രകടിപ്പിച്ചതെന്ന് പറഞ്ഞു.
ഇന്ത്യയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന സ്ക്വാഷ് കായിക ഇനത്തിലേക്ക് യുവാക്കളെ ആകർഷിക്കാനും ഈ വിജയം പ്രചോദനമാകുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ കുറിച്ചു:
"ഏഷ്യൻ ഗെയിംസ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ സ്ക്വാഷ് ടീമിൽ അഭിമാനിക്കുന്നു. അവരുടെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ. വലിയ നിശ്ചയദാർഢ്യത്തോടെ കളിച്ച അവർ സ്തുത്യർഹമായ നേട്ടം സ്വന്തമാക്കി. ഇന്ത്യയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന സ്ക്വാഷ് കായിക ഇനത്തിലേക്ക് യുവാക്കളെ ആകർഷിക്കാനും ഈ വിജയം പ്രചോദനമാകും: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി."
-SK-
( റിലീസ് ഐ.ഡി: 2317742)
സന്ദര്‍ശക കൗണ്ടര്‍ : 7