പ്രധാനമന്ത്രിയുടെ ഓഫീസ്
UPSC ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്യവേ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
01 OCT 2026 4:19PM by PIB Thiruvananthpuram
ക്യാപ്റ്റൻ സ്മിത് മച്ചാർ ധീരതയുടെ ഉദാത്ത മാതൃകയാണ് ലോകത്തിന് കാണിച്ചുകൊടുത്തതെന്ന് യു.പി.എസ്.സിയുടെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
സ്വന്തം ജീവനെ പോലും ഭയപ്പെടാതെ പോരാടിയ ക്യാപ്റ്റൻ മച്ചാർ 9/11 പോലെയുള്ള മറ്റൊരു ആക്രമണം തടയുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
140 കോടി ഇന്ത്യക്കാരും ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ കുറിച്ചു;
“ക്യാപ്റ്റൻ സ്മിത് മച്ചാർ ധീരതയുടെ ഉദാത്ത മാതൃകയാണ് ലോകത്തിന് കാണിച്ചുകൊടുത്തത്.
സ്വന്തം ജീവൻ പോലും ഭയപ്പെടാതെ അദ്ദേഹം ധീരതയോടെ പോരാടുകയും മറ്റൊരു 9/11 മോഡൽ ആക്രമണം സംഭവിക്കുന്നത് തടയുകയും ചെയ്തു.
140 കോടി ഇന്ത്യക്കാരും ക്യാപ്റ്റൻ സ്മിത്തിനെ സല്യൂട്ട് ചെയ്യുന്നു, ഒപ്പം അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.”
-SK-
( റിലീസ് ഐ.ഡി: 2317695)
സന്ദര്‍ശക കൗണ്ടര്‍ : 8