പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒക്ടോബർ 1-ന് ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന UPSC ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും


UPSC ശതാബ്ദിയുടെ ഭാഗമായി സ്മരണികാ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 30 SEP 2026 2:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഒക്ടോബർ 1-ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC) ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

1926-ൽ UPSC സ്ഥാപിതമായതിന്റെ 100 വർഷങ്ങൾ അനുസ്മരിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഒക്ടോബർ 1-ന് ആരംഭിച്ച, ഒരുവർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ പരിസമാപ്തിയാണ് ഈ പരിപാടി. ചടങ്ങിൽ UPSC ശതാബ്ദി സ്മരണികാ നാണയം, സ്മരണികാ സ്റ്റാമ്പ്, '100 ലാൻഡ്മാർക്ക് ജഡ്ജ്‌മെന്റ്സ്- ഷേപ്പിംഗ് ദി പോളിസീസ് ഓഫ് യു.പി.എസ്.സി ആൻഡ് പബ്ലിക് സർവീസ് കമ്മീഷൻസ് ഇൻ ഇന്ത്യ' (100 നിർണ്ണായക വിധികൾ- യു.പി.എസ്.സിയുടെയും ഇന്ത്യയിലെ പബ്ലിക് സർവീസ് കമ്മീഷനുകളുടെയും നയരൂപീകരണം) എന്ന പുസ്തകം എന്നിവ പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളിലെ അധ്യക്ഷരും അംഗങ്ങളും, ഇന്ത്യാ ​ഗവൺമെന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, അക്കാദമിക വിദഗ്ധർ, യു.പി.എസ്.സി ഉദ്യോഗസ്ഥർ, മറ്റുള്ളവർ തുടങ്ങി രാജ്യത്തുടനീളമുള്ളവരുടെ പങ്കാളിത്തത്തിന് ഈ പരിപാടി സാക്ഷ്യം വഹിക്കും.

2026 സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ യു.പി.എസ്.സി നടത്തുന്ന രണ്ടുദിവസത്തെ പരിപാടിയുടെ ഭാഗമാണ് ഈ ചടങ്ങ്. ആദ്യ ദിനത്തിൽ ഭാരത് മണ്ഡപത്തിൽ 'ശതാബ്ദി സമാരോഹ് - മന്ഥൻ' നടക്കും. പ്രമുഖ പ്രഭാഷകരുടെ പ്രസംഗങ്ങളും തുടർന്ന് വിവിധ വിഷയങ്ങളിലുള്ള പാനൽ ചർച്ചകളും ഇതിൽ ഉൾപ്പെടും.

***

NK


( റിലീസ് ഐ.ഡി: 2316925) സന്ദര്‍ശക കൗണ്ടര്‍ : 11