പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ വെങ്കലം നേടിയ ധരംവീർ ചൗധരി, മനു ടി.എസ്, ജയ് കുമാർ, വിശാൽ ടി.കെ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 29 SEP 2026 9:41PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടിയ ധരംവീർ ചൗധരി, മനു ടി.എസ്, ജയ് കുമാർ, വിശാൽ ടി.കെ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മികച്ച സമയത്തോടെയാണ് ടീം ഈ മെഡൽ സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അവരുടെ ഈ വിജയം വരുംനാളുകളിൽ കായികരംഗത്തോടുള്ള ജനപ്രീതി വർധിപ്പിക്കാൻ സഹായിക്കുമെന്നും ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

"തികച്ചും  ശ്രദ്ധേയം!

മികച്ച സമയത്തോടെ പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ വെങ്കലം നേടിയ ധരംവീർ ചൗധരി, മനു ടി.എസ്, ജയ് കുമാർ, വിശാൽ ടി.കെ എന്നിവർക്ക് അഭിനന്ദനങ്ങൾ. ഇവരുടെ വിജയം വരുംനാളുകളിൽ കായികരംഗത്തോടുള്ള ജനപ്രീതി വർധിപ്പിക്കാൻ സഹായിക്കട്ടെ: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2316841) സന്ദര്‍ശക കൗണ്ടര്‍ : 6