വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ശുചിത്വത്തിനും തീർപ്പാകാതെ അവശേഷിക്കുന്ന ഫയലുകളുടെ എണ്ണം കുറയ്ക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ട് ഒക്ടോബർ 2 മുതൽ 31 വരെ ഗവണ്മെന്റ് പ്രത്യേക കാമ്പയിൻ 6.0 സംഘടിപ്പിക്കും

പോസ്റ്റഡ് ഓണ്‍: 29 SEP 2026 3:22PM by PIB Thiruvananthpuram
ശുചിത്വത്തിനും സർക്കാർ പ്രവർത്തനങ്ങളിൽ തീർപ്പാകാതെ അവശേഷിക്കുന്ന ഫയലുകളുടെ എണ്ണം കുറയ്ക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ട് ഒക്ടോബർ 2 മുതൽ 31 വരെ സർക്കാർ പ്രത്യേക കാമ്പയിൻ 6.0 സംഘടിപ്പിക്കും. രേഖകളുടെ ഫലപ്രദമായ പരിപാലനം, ഓഫീസ് സ്ഥലത്തിൻ്റെ കാര്യക്ഷമമായ വിനിയോഗം, സർക്കാർ ഓഫീസുകളിൽ ഉണ്ടാകുന്ന ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം എന്നിവയിലും ഈ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും.
 
സർക്കാർ ഓഫീസുകളിൽ ശുചിത്വ ശീലങ്ങൾ സ്ഥാപനവൽക്കരിക്കാനും തീർപ്പാകാതെ അവശേഷിക്കുന്ന  വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കുന്നത് ഉറപ്പാക്കാനുമാണ് ഈ വാർഷിക കാമ്പയിൻ ലക്ഷ്യമിടുന്നത്. പ്രത്യേക കാമ്പയിൻ 6.0-ൽ ഇ-മാലിന്യങ്ങൾ ഫലപ്രദമായി ശേഖരിക്കൽ, തരംതിരിക്കൽ, ശാസ്ത്രീയമായി സംസ്കരിക്കൽ എന്നിവയ്ക്ക് പ്രത്യേക പ്രധാന ഊന്നൽ നൽകും.
 
മൂന്ന് ഘട്ടങ്ങളായാണ് ഈ കാമ്പയിൻ നടപ്പിലാക്കുന്നത്. 2026 സെപ്റ്റംബർ 15 മുതൽ 30 വരെയുള്ള തയ്യാറെടുപ്പ് ഘട്ടത്തിൽ, പാർലമെൻ്റ്  അംഗങ്ങളിൽ നിന്നുള്ള പരാതികൾ/നിർദ്ദേശങ്ങൾ, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള വിഷയങ്ങൾ, ക്യാബിനറ്റ് കുറിപ്പുകൾ ഉൾപ്പെടെയുള്ള അന്തർ-മന്ത്രാലയ വിഷയങ്ങൾ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്തുകൾ, മൂന്ന് മാസത്തിലധികമായി തീർപ്പാക്കാതെ അവശേഷിക്കുന്ന പാർലമെൻ്ററി ഉറപ്പുകൾ, പൊതുപരാതികൾ, അപ്പീലുകൾ എന്നിവയുൾപ്പെടെ തീർപ്പാക്കേണ്ട വിഷയങ്ങൾ വകുപ്പുകൾ കണ്ടെത്തുന്നു. ഫയലുകളുടെയും രേഖകളുടെയും പുനരവലോകനം, ഫയലുകൾ രേഖപ്പെടുത്തുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യൽ, ഇ-ഫയലുകൾ ക്ലോസ് ചെയ്യൽ, സംസ്കരണത്തിനായി പാഴ്വസ്തുക്കളും ആവശ്യമില്ലാത്ത മറ്റ് സാമഗ്രികളും കണ്ടെത്തൽ എന്നിവയും തയ്യാറെടുപ്പ് ഘട്ടത്തിൽ ഉൾപ്പെടുന്നു.
 
2026 ഒക്ടോബർ 2 മുതൽ 31 വരെയുള്ള നിർവ്വഹണ ഘട്ടത്തിൽ, വകുപ്പിന് കീഴിലുള്ള ഓഫീസുകൾ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, ഇ-മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് സാമഗ്രികളും ശാസ്ത്രീയമായി സംസ്കരിക്കുന്നത് ഉറപ്പാക്കുകയും, തീർപ്പാകാതെ അവശേഷിക്കുന്ന വിഷയങ്ങൾ തീർപ്പാക്കുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
 
2026 നവംബർ 16 മുതൽ 30 വരെയുള്ള വിലയിരുത്തൽ ഘട്ടത്തിൽ, വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ഏറ്റെടുത്ത പ്രവർത്തനങ്ങളുടെയും കൈവരിച്ച നേട്ടങ്ങളുടെയും പരിശോധനയും പുനരവലോകനവും ഉൾപ്പെടും.
 
സർക്കാർ ഓഫീസുകളിൽ ഉണ്ടാകുന്ന ഇ-മാലിന്യങ്ങൾ ഫലപ്രദമായി ശേഖരിക്കൽ, തരംതിരിക്കൽ, ശാസ്ത്രീയമായി സംസ്കരിക്കൽ എന്നിവയ്ക്ക് പ്രത്യേക കാമ്പയിൻ 6.0 പ്രത്യേക ഊന്നൽ നൽകും. നിർവ്വഹണ ഘട്ടത്തിൽ ഇ-മാലിന്യങ്ങളുടെ വ്യവസ്ഥാപിതമായ പരിപാലനവും പരിസ്ഥിതിസൗഹൃദമായ സംസ്കരണവും ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പ് നടപടികൾ വകുപ്പ് സ്വീകരിച്ചുവരികയാണ്.
 
പ്രത്യേക കാമ്പയിൻ 5.0 വേളയിൽ, വാണിജ്യ വകുപ്പ് 88,385 ഭൗതിക ഫയലുകൾ സമഗ്രമായി പുനരവലോകനം ചെയ്യുകയും അതിൽ 46,255 ഫയലുകൾ  ഒഴിവാക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ അവലോകനത്തിലൂടെയും രേഖാ പരിപാലനത്തിലൂടെയും 36,005 ചതുരശ്ര അടി ഓഫീസ് സ്ഥലം സ്വതന്ത്രമാക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.
 
പാഴ്വസ്തുക്കളും ആവശ്യമില്ലാത്ത മറ്റ് സാമഗ്രികളും  ഒഴിവാക്കിയതിലൂടെ വകുപ്പ് ഏകദേശം 70 ലക്ഷം രൂപ വരുമാനം നേടുകയും ചെയ്തു. കാമ്പയിൻ കാലയളവിൽ 277 കേന്ദ്രങ്ങൾ ശുചീകരിച്ചു.
 
പ്രത്യേക കാമ്പയിൻ 5.0 വാണിജ്യ വകുപ്പിൻ്റെ ഓഫീസുകളിലുടനീളം ശുചിത്വം, വ്യവസ്ഥാപിതമായ രേഖാ പരിപാലനം, ഓഫീസ് സ്ഥലത്തിൻ്റെ കാര്യക്ഷമമായ വിനിയോഗം, പാഴ്വസ്തുക്കളുടെ ഉത്തരവാദിത്തപൂർണ്ണമായ സംസ്കരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തി. ശുചിത്വം, തീർപ്പാകാതെ അവശേഷിക്കുന്ന  ഫയലുകളുടെ എണ്ണം കുറയ്ക്കൽ, രേഖാ പരിപാലനം, ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ  സംസ്കരണം, സർക്കാർ ഓഫീസ് സ്ഥലത്തിൻ്റെ  കാര്യക്ഷമമായ വിനിയോഗം എന്നിവയിൽ തുടർച്ചയായ ഊന്നൽ നൽകിക്കൊണ്ട് പ്രത്യേക കാമ്പയിൻ 6.0 ഈ ശ്രമങ്ങളെ കൂടുതൽ  മുന്നോട്ട് കൊണ്ടുപോകുന്നു.
ശുചിത്വത്തിനും തീർപ്പാകാതെ അവശേഷിക്കുന്ന ഫയലുകളുടെ എണ്ണം കുറയ്ക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ട് ഒക്ടോബർ 2 മുതൽ 31 വരെ സർക്കാർ പ്രത്യേക കാമ്പയിൻ 6.0 സംഘടിപ്പിക്കും
 
SKY
 
******

( റിലീസ് ഐ.ഡി: 2316631) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Manipuri , Odia