പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസ് വനിതകളുടെ കുറാഷ് 78 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ പിങ്ക്സി ബൽഹാരയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
28 SEP 2026 7:36PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് വനിതകളുടെ 78 കിലോഗ്രാം കുറാഷ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ പിങ്ക്സി ബൽഹാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മത്സരത്തിലുടനീളം അവർ മികച്ച വീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അവർക്ക് സാധിക്കട്ടെ എന്നും ശ്രീ മോദി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
"ഏഷ്യൻ ഗെയിംസ് വനിതകളുടെ 78 കിലോഗ്രാം കുറാഷ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ പിങ്ക്സി ബൽഹാരയ്ക്ക് അഭിനന്ദനങ്ങൾ. മത്സരത്തിലുടനീളം അവർ മികച്ച വീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. വരുംകാലങ്ങളിൽ പുതിയ ഉയരങ്ങൾ കീഴടക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അവർക്ക് സാധിക്കട്ടെ: പ്രധാനമന്ത്രി @narendramodi"
****
( റിലീസ് ഐ.ഡി: 2316218)
സന്ദര്‍ശക കൗണ്ടര്‍ : 7