പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ ചെസ് താരങ്ങളെ അഭിനന്ദിച്ച്  പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 28 SEP 2026 12:19PM by PIB Thiruvananthpuram

46-ാമത് ഫിഡെ ചെസ് ഒളിമ്പ്യാഡിലെ വിജയത്തിൽ ഇന്ന് ഇന്ത്യൻ ചെസ് താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

താരങ്ങളുടെ അഭിനിവേശവും നിശ്ചയദാർഢ്യവും മാതൃകാപരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയങ്ങൾ കൂടുതൽ യുവാക്കളെ ചെസ് കളിക്കാനും ഈ കായിക ഇനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

'എക്സ്' പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:

"നമ്മുടെ ചെസ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ! അവരുടെ അഭിനിവേശവും നിശ്ചയദാർഢ്യവും മാതൃകാപരമാണ്.

ഈ വിജയങ്ങൾ കൂടുതൽ യുവാക്കളെ ചെസ് കളിക്കാനും മികച്ച നേട്ടങ്ങൾ കൈവരിക്കാനും പ്രചോദിപ്പിക്കട്ടെ."

 

****

SK

( റിലീസ് ഐ.ഡി: 2316067) സന്ദര്‍ശക കൗണ്ടര്‍ : 4