പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
സാധനാ ശൃംഖല 2026: വിവിധ മേഖലകളിലെ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പരിവർത്തനത്തിനായുള്ള ഒരു സംരംഭം
പോസ്റ്റഡ് ഓണ്‍:
28 SEP 2026 10:47AM by PIB Thiruvananthpuram
മിഷൻ കർമയോഗിയുടെ കീഴിലുള്ള പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളെ തന്ത്രപ്രധാനവും നൈപുണ്യ അധിഷ്ഠിതവുമായ ശേഷി വികസന സ്ഥാപനങ്ങളാക്കി (Capacity Building Institutions) മാറ്റുന്ന പ്രവർത്തനം വിപുലീകരിക്കുന്നതിനായി, കേന്ദ്ര വിഭവശേഷി വികസന കമ്മീഷൻ (സിബിസി)രാജ്യവ്യാപകമായി പ്രാദേശിക അടിസ്ഥാനത്തിൽ സാധനാ (Strengthening Adaptive Development and Humane Aptitude for National Advancement) എന്ന പേരിൽ കൂടിയാലോചനാ യോഗങ്ങൾ സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 2 മുതൽ 8 വരെ നടന്ന സാധനാ സപ്താഹ് 2026 എന്ന പ്രാദേശിക കർമ സമിതിയോഗങ്ങൾ, കൂടാതെ 2026 മേയ് 15-ന് "ശേഷി വികസനത്തെ സ്ഥാപനവത്കരിക്കൽ - പരിശീലനത്തിൽ നിന്നും പ്രവർത്തന അധിഷ്ഠിത ഭരണത്തിലേക്ക്" എന്ന വിഷയത്തിൽ നടന്ന ദേശീയ ഉച്ചകോടി എന്നിവയെ അടിസ്ഥാനമാക്കിയാണ് സാധന ശൃംഖല ആസൂത്രണം ചെയ്തിരിക്കുന്നത്.
സാധനാ ശൃംഖല പ്രാദേശിക ശിൽപ്പശാലകൾ ഒന്നര ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നോ ഉള്ള മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പരിശീലന കേന്ദ്രങ്ങളുടെ മേധാവിമാരും അധ്യാപകരും, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ, വിഷയാധിഷ്ഠിത വിദഗ്ദ്ധർ, സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗങ്ങളിൽ പങ്കാളികളാകും .
ദക്ഷിണ മേഖല പ്രാദേശിക പരമ്പരയ്ക്ക് 2026 സെപ്റ്റംബർ 29–30 തീയതികളിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ തുടക്കമാകും . തുടർന്ന് 2026 ഒക്ടോബർ 9–10 തീയതികളിൽ അസമിലെ ഗുവാഹത്തിയിൽ വടക്കുകിഴക്കൻ മേഖലയിലും, 2026 ഒക്ടോബർ 23–24 തീയതികളിൽ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഉത്തരമേഖലയിലും, 2026 നവംബർ 16-17 തീയതികളിൽ മഹാരാഷ്ട്രയിലെ പൂനെയിൽ പശ്ചിമ മേഖലയിലുമായി (സ്ഥിരീകരിക്കേണ്ടതുണ്ട്) പരിപാടി നടക്കും. ഉദ്യോഗസ്ഥ , പൊതുപരാതി, പെൻഷൻ മന്ത്രാലയത്തിന്റെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, അതാത് സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ എന്നിവർ ശിൽപ്പശാലകളിൽ പങ്കെടുക്കും.
വിജയവാഡയിലെ ഉദ്ഘാടന ചടങ്ങിൽ ഉദ്യോഗസ്ഥ,പൊതുപരാതി, പെൻഷൻ മന്ത്രാലയ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു എന്നിവർ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളും ഇതിൽ പങ്കാളികളാകും.
സ്ഥാപനതല പരിവർത്തനത്തെക്കുറിച്ചുള്ള ദേശീയ സംവാദത്തെ, പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി ക്രമീകരിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി 'സാധനാ ശൃംഖല' (Sādhana Shrinkhla) പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കും. പരിശീലന സ്ഥാപനങ്ങളെ, കേവലം പരിശീലനം നൽകുന്ന ഇടങ്ങളിൽ നിന്ന് തന്ത്രപ്രധാനവും നൈപുണ്യ-ശേഷി വികസനം ലക്ഷ്യമിടുന്നതുമായ സ്ഥാപനങ്ങളായി മാറ്റുന്നതിന് വഴികാട്ടിയാകുന്ന ഒരു ഏകീകൃത ചട്ടക്കൂടിന്റെ ആവശ്യകത മുൻകാല ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്.
ലക്ഷ്യം:
വിവിധ സ്ഥാപന അന്തരീക്ഷങ്ങളോട് പ്രതികരിക്കുന്ന നൈപുണ്യ വികസന സ്ഥാപനങ്ങളാക്കി പരിശീലന സ്ഥാപനങ്ങളെ നവീകരിക്കുന്നതിൽ സംസ്ഥാനങ്ങളെയും പരിശീലന സ്ഥാപനങ്ങളെയും മറ്റ് തല്പരകക്ഷികളെയും പങ്കാളികളാക്കുക എന്നതാണ് പ്രാദേശിക ശിൽപ്പശാലകളുടെ പ്രധാന ലക്ഷ്യം. ഗവൺമെന്റിന്റെ ചുമതല അധിഷ്ഠിത ശേഷി ആവശ്യകതകളെ ലക്ഷ്യമിട്ടുള്ള ശേഷി വികസന പദ്ധതികളിൽ (CBPs) ഇത് വ്യക്തമാണ്. ഇത് - ശരിയായ സമയത്ത്,ശരിയായ ചുമതല വഹിക്കുന്നതിന് , ശരിയായ ശേഷി വികസനം നൽകുന്നു. സ്ഥാപനങ്ങളുടെ ഭരണവും നേതൃത്വവും പ്രാപ്തമാക്കുന്നതിനുള്ള ചട്ടക്കൂടുകൾ നിർമ്മിക്കൽ, പ്രവർത്തനക്ഷമതയും സഹകരണവും, കർമയോഗി ക്വാളിറ്റി ഫ്രെയിംവർക്കിന് (KQF) അനുസൃതമായി പരിശീലന ഗുണനിലവാരവും ഉയർത്തൽ, ഫാക്കൽറ്റി-ശേഷി വികസനം, ഡിജിറ്റൽ, നൂതന സാങ്കേതികവിദ്യകളുടെ ഘടനാപരമായ സ്വീകാര്യത എന്നിവയിലായിരിക്കും ചർച്ചകൾ കേന്ദ്രീകരിക്കുക.
ഈ പരിവർത്തനത്തിന്റെ നടത്തിപ്പ് യൂണിഫൈഡ് ന്യൂ-ഏജ് നാഷണൽ ട്രെയിനിംഗ് ഇനിഷ്യേറ്റീവ് (UNNATI) പോർട്ടലിൽ അധിഷ്ഠിതമായിരിക്കും. തൊണ്ണൂറിലധികം വരുന്ന പരിശീലന സ്ഥാപനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുന്നതിലൂടെ, ചട്ടക്കൂടിന്റെ ലക്ഷ്യങ്ങളെ പ്രായോഗികമാക്കാനും, സ്ഥാപനങ്ങൾ തമ്മിൽ തടസ്സമില്ലാത്ത സഹകരണം വളർത്താനും, തുടർച്ചയായതും ഡാറ്റാ അധിഷ്ഠിതവുമായ പുരോഗതിയെ പിന്തുണയ്ക്കാനും UNNATI ക്ക് കഴിയും. UNNATI വിനിമയം (UXchange) പരിശീലന സ്ഥാപന ശൃംഖലയിലുടനീളം പരിശീലന കോഴ്‌സുകൾ, അധ്യാപകർ , അടിസ്ഥാന സൗകര്യം എന്നിവ പങ്കിടുന്നതിന് സൗകര്യമൊരുക്കുകയും സഹകരണവും പങ്കുവെക്കലും ശക്തിപ്പെടുത്തുകയും ചെയ്യും.
ഈ കൂടിയാലോചനകളിൽ നിന്ന് ഉയർന്നുവരുന്ന ഉൾക്കാഴ്ചകൾ പരിശീലന സ്ഥാപന പരിവർത്തന ചട്ടക്കൂട് (Training Institution Transformation Framework) അന്തിമമാക്കുന്നതിന് സംഭാവന ചെയ്യും. വികസിത് ഭാരത് @ 2047-ലേക്കുള്ള പാതയിൽ പൗരന്മാർക്ക് കൂടുതൽ കാര്യക്ഷമമായ ഫലങ്ങൾ നൽകുന്നതിന് ആവശ്യമായ ശേഷികൾ നൽകി എല്ലാ തലങ്ങളിലുമുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും (ആശ വർക്കർമാർ മുതൽ സെക്രട്ടറിമാർ വരെ) സജ്ജമാക്കുന്നതിനുള്ള മിഷൻ കർമയോഗിയുടെ പ്രതിജ്ഞാബദ്ധതയെ ഇത് സ്ഥിരീകരിക്കുന്നു.
സാധനാ ശൃംഖല എന്ന ഈ യോഗപരമ്പര പൗരകേന്ദ്രീകരണം (നാഗ്രിക് ദേവോ ഭവ) എന്ന തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും ദേശീയ തലത്തിൽ നിന്നും ജനപങ്കാളിത്തത്തോടെയുള്ള കൂടിയാലോചനാ മനോഭാവം പ്രാദേശിക തലത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഇത് മിഷൻ കർമയോഗിക്ക് കീഴിൽ പരസ്പര ബന്ധിതവും ചടുലവും ഭാവി സജ്ജവുമായ ഒരു ശേഷി വികസന വ്യവസ്ഥയിലേക്കുള്ള സന്ദർഭാനുസൃത നടപടികൾ പ്രാപ്തമാക്കുന്നു.
SKY
*******
( റിലീസ് ഐ.ഡി: 2315929)
സന്ദര്‍ശക കൗണ്ടര്‍ : 9