പ്രധാനമന്ത്രിയുടെ ഓഫീസ്
ലതാ മങ്കേഷ്‌കറുടെ ജയന്തിയിൽ അവർക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
28 SEP 2026 9:27AM by PIB Thiruvananthpuram
ഇന്ന് ലതാ ദീദിയുടെ ജയന്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് പ്രണാമമർപ്പിച്ചു. തന്റെ ദെെവീകമായ ഗാനാലാപന മികവിലൂടെ അവർ ലോകമെമ്പാടും രാജ്യത്തിന് കീർത്തി നേടിക്കൊടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തന്റെ ശ്രുതിമധുര ശബ്ദത്താൽ ഇന്ത്യയെ അലങ്കരിക്കുക മാത്രമല്ല, രാജ്യത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട ഓരോ സംരംഭങ്ങളെയും അവർ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംഗീത ലോകത്തിന് അവർ നൽകിയ സമാനതകളില്ലാത്ത സംഭാവന വരുംതലമുറകൾ ഓർമ്മിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
"अपनी दिव्य गायन प्रतिभा से विश्व में देश का नाम रोशन करने वालीं आदरणीया लता दीदी को उनकी जयंती पर सादर नमन। उन्होंने भारतवर्ष को न केवल अपने सुमधुर सुरों से सजाया-संवारा, बल्कि देश की समृद्धि से जुड़ी हर पहल को भी सदैव प्रोत्साहित किया। भारतीय संगीत जगत में उनका अप्रतिम योगदान युग-युगांतर तक स्मरणीय रहेगा।"
***
SK
( റിലീസ് ഐ.ഡി: 2315726)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada