പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിലെ ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് ഇനത്തിൽ വെങ്കലം നേടിയ മനുഷ് ഷായ്ക്കും ദിയ ചിതാലെയ്ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
26 SEP 2026 7:53PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിലെ ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് ഇനത്തിൽ വെങ്കല മെഡൽ നേടിയ മനുഷ് ഷായെയും ദിയ ചിതാലെയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യയിൽ ടേബിൾ ടെന്നീസിന് വർദ്ധിച്ചുവരുന്ന ജനപ്രീതിയിലേക്ക് ഈ മെഡൽ മറ്റൊരു അഭിമാന നിമിഷം കൂടി കൂട്ടിച്ചേർക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ ഭാവിക്കായി ആശംസകൾ നേരുകയും ചെയ്തു. ഇവരുടെ നിശ്ചയദാർഢ്യം നിരവധി യുവതാരങ്ങൾക്ക് ഈ കായിക ഇനം തിരഞ്ഞെടുക്കാനും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനും പ്രചോദനമാകുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
"ഏഷ്യൻ ഗെയിംസിലെ ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് ഇനത്തിൽ വെങ്കല മെഡൽ നേടിയ മനുഷ് ഷാക്കും ദിയ ചിതാലെക്കും അഭിനന്ദനങ്ങൾ.
ഇന്ത്യയിൽ ടേബിൾ ടെന്നീസിന് വർദ്ധിച്ചുവരുന്ന ജനപ്രീതിയിലേക്ക് ഈ മെഡൽ മറ്റൊരു അഭിമാന നിമിഷം കൂടി കൂട്ടിച്ചേർക്കുന്നു. ഭാവിയിലേക്ക് അവർക്ക് എല്ലാവിധ ആശംസകളും.
ഇവരുടെ നിശ്ചയദാർഢ്യം നിരവധി യുവതാരങ്ങൾക്ക് ഈ കായിക ഇനം തിരഞ്ഞെടുക്കാനും കൂടുതൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രചോദനമാകും: പ്രധാനമന്ത്രി @narendramodi"
Congratulations to Manush Shah and Diya Chitale on winning the Bronze medal in the Mixed Doubles Table Tennis event at the Asian Games.
This medal adds another proud moment to the rising popularity of Table Tennis in India. Best wishes to them for the future.
Their…
— PMO India (@PMOIndia) September 26, 2026
***
( റിലീസ് ഐ.ഡി: 2315415)
സന്ദര്‍ശക കൗണ്ടര്‍ : 3