പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്കീറ്റ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരിനാസ് ധാലിവാളിനെയും അനന്ത്ജീത് സിംഗ് നരുകയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 SEP 2026 7:11PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസ് സ്കീറ്റ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരീനാസ് ധാലിവാളിനെയും അനന്ത്ജീത് സിംഗ് നരുകയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന കന്നി മെഡലാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വരും നാളുകളിൽ  ഇനിയും കൂടുതൽ നാഴികക്കല്ലുകൾ പിന്നിടാൻ ഈ വിജയം പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം ഇരുവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

"ഏഷ്യൻ ഗെയിംസിലെ സ്കീറ്റ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരീനാസ് ധാലിവാളിനും അനന്ത്ജീത് സിംഗ് നരുകയ്ക്കും അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന കന്നി മെഡലാണിത്. ഇരുവർക്കും ആശംസകൾ! ഈ വിജയം വരും നാളുകളിൽ കൂടുതൽ നാഴികക്കല്ലുകൾ പിന്നിടാൻ പ്രചോദനമാകട്ടെ: പ്രധാനമന്ത്രി @narendramodi".

center>

*****

-NK-

( റിലീസ് ഐ.ഡി: 2314603) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil