രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'ആത്മനിർഭർ ഭാരത്' സംരംഭത്തിന് വലിയ മുന്നേറ്റം: വ്യോമസേനയ്ക്ക് 160 ഉപഗ്രഹ നിയന്ത്രിത സ്മാർട്ട് ആൻ്റി-എയര്‍ഫീല്‍ഡ് ആയുധങ്ങൾ വാങ്ങാൻ ബി.ഡി.എല്ലുമായി 811 കോടി രൂപയുടെ കരാറില്‍‍ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം

പോസ്റ്റഡ് ഓണ്‍: 23 SEP 2026 4:45PM by PIB Thiruvananthpuram

'ആത്മനിർഭർ ഭാരത്' സംരംഭത്തിന് കൂടുതൽ കരുത്തേകി ഇന്ത്യൻ വ്യോമസേനയ്ക്ക്  160 ഉപഗ്രഹ നിയന്ത്രിത സ്മാർട്ട് ആൻ്റി-എയർഫീൽഡ് ആയുധങ്ങളും (SAT-SAAW)  അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചു.  പ്രതിരോധ സംഭരണ ചട്ടത്തിലെ 'ബൈ ഇന്ത്യന്‍ - ഐഡിഡിഎം’ (ഇന്ത്യൻ - തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച് നിർമിച്ചത്) വിഭാഗത്തിന് കീഴിൽ 810.79 കോടി രൂപയുടേതാണ് കരാർ. 2026 സെപ്റ്റംബർ 23-ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങിൻ്റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്.

image.jpeg

ശത്രുക്കളുടെ വ്യോമതാവളങ്ങളെ ദീർഘദൂരത്തുനിന്നുതന്നെ തകർക്കാൻ ശേഷിയുള്ള, വായുവിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന കൃത്യതയാർന്ന ഗ്ലൈഡ് ബോംബാണ് സാറ്റ്-സോ. ജാഗ്വാർ, ഹോക്ക്, സുഖോയ്-30 എം.കെ.ഐ. തുടങ്ങിയ യുദ്ധവിമാനങ്ങളിൽ നിന്ന് ഇത് വിജയകരമായി ഉപയോഗിക്കാം. ഡി.ആർ.ഡി.ഒ.  തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച ഈ ആയുധ സംവിധാനത്തിൽ 60 ശതമാനം തദ്ദേശീയ ഘടകങ്ങളാണ്. പ്രതിരോധ രംഗത്തെ സ്വാശ്രയത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇനിഷ്യൽ മെഷർമെൻ്റ്  യൂണിറ്റ്, ലോങ് ഇംപാക്ട് ഡിലേ ഫ്യൂസ്, ട്വിൻ സ്റ്റോർ ക്യാരിയർ തുടങ്ങിയ നിർണായക ഉപസംവിധാനങ്ങളും തദ്ദേശീയമായാണ് നിർമിച്ചിരിക്കുന്നത്.

 

2027-2028 നും 2028-2029 നും ഇടയിൽ ഇവ വ്യോമസേനയ്ക്ക് കൈമാറാനാണ് നിശ്ചയിച്ചിരിക്കുന്നത്. തടസ്സരഹിതമായി ദൗത്യങ്ങൾ തുടരാനും രാജ്യത്തിൻ്റെ പ്രതിരോധ സജ്ജത കൂടുതൽ ശക്തിപ്പെടുത്താനും ഈ ആയുധങ്ങള്‍  ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനശേഷി ഗണ്യമായി വർധിപ്പിക്കും.

***


( റിലീസ് ഐ.ഡി: 2314156) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: हिन्दी , Urdu , English , Marathi , Telugu