പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യു എ ഇ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പോസ്റ്റഡ് ഓണ്‍: 21 SEP 2026 7:12PM by PIB Thiruvananthpuram


യു എ ഇ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുബായ് രാജകുടുംബാംഗങ്ങൾക്കും,  അവിടുത്തെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിച്ചുകൊണ്ട്, ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ സേവനത്തിനായി നടത്തിയ ശ്രമങ്ങൾ വരും തലമുറകൾ എന്നും ആദരവോടെ സ്മരിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. 


ശ്രീ മോദി 'എക്‌സിൽ '- ഇങ്ങനെ കുറിച്ചു:


"ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. സമൂഹത്തെ സേവിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വരുംതലമുറകൾ എന്നും സ്മരിക്കും. 
രാജകുടുംബാംഗങ്ങൾക്കും ദുബായിലെ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു."

 

-SK-

( റിലീസ് ഐ.ഡി: 2313218) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu