പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഷൂട്ടിംഗ് താരം ഇളവേനിൽ വാളറിവനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
20 SEP 2026 5:00PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ ഷൂട്ടിംഗ് താരം ഇളവേനിൽ വാളറിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ ഷൂട്ടിംഗ് താരങ്ങൾ രാജ്യത്തിന് എന്നും അഭിമാനമേകുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
"ഇന്ത്യൻ ഷൂട്ടിംഗ് താരങ്ങൾ നമുക്ക് അഭിമാനം പകരുന്നത് തുടരുന്നു!
ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ റൈഫിൾ വനിതാ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇളവേനിൽ വാളറിവന് അഭിനന്ദനങ്ങൾ. ഈ ദിവസത്തെ അവരുടെ രണ്ടാമത്തെ മെഡലാണിത് എന്നത് ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നു. അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് എന്റെ എല്ലാ ആശംസകളും: പ്രധാനമന്ത്രി @narendramodi."
-NK-
( റിലീസ് ഐ.ഡി: 2312739)
സന്ദര്‍ശക കൗണ്ടര്‍ : 17