ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

നേപ്പാളിലേക്ക് വൈദ്യുതി കയറ്റുമതിക്ക് അനുമതി

പോസ്റ്റഡ് ഓണ്‍: 14 SEP 2026 1:38PM by PIB Thiruvananthpuram

നേപ്പാൾ വൈദ്യുതി അതോറിറ്റിക്ക് പ്രതിദിനം 18 മണിക്കൂർ (00:00 മണി മുതൽ 18:00 മണി വരെ) വൈദ്യുതി കയറ്റുമതി ചെയ്യാന്‍ കേന്ദ്ര ഊർജ മന്ത്രാലയം അനുമതി നൽകി. 2026 സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെയാണ് അനുമതി.

 

മുസാഫർപൂർ - ധൽക്കേബാർ 400 കെവി  ഡബിൾ സർക്യൂട്ട് ലൈൻ വഴി 600 മെഗാവാട്ട് വരെയും, തനക്പൂർ - മഹേന്ദ്രനഗർ 132 കെവി  സിംഗിൾ സർക്യൂട്ട് ലൈൻ വഴി 54 മെഗാവാട്ട് വരെയും വൈദ്യുതി കയറ്റുമതിക്കാണ് അനുമതി നൽകിയിരിക്കുന്നത്.  2027 ജനുവരി മുതൽ കയറ്റുമതി ചെയ്യേണ്ട വൈദ്യുതിയുടെ അളവ് 2026 ഡിസംബറിൽ പുനരവലോകനം ചെയ്യും.

 

നേപ്പാളില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം  ജലവൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടാക്കുകയും ആഭ്യന്തര വൈദ്യുതി ഉല്പാദന ശേഷി കുറയ്ക്കുകയും ചെയ്തിരുന്നു. ഇത് നേപ്പാളില്‍ അധിക വൈദ്യുതി ആവശ്യകത സൃഷ്ടിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ വൈദ്യുതി ആവശ്യകത നിറവേറ്റാൻ പുതിയ അനുമതി നേപ്പാളിനെ സഹായിക്കും.  ഇന്ത്യയും നേപ്പാളും തമ്മിലെ ദീർഘകാല ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കും.  

നേപ്പാളിനെ പിന്തുണയ്ക്കാനും  ഊർജ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമാണ്.

***


( റിലീസ് ഐ.ഡി: 2310264) സന്ദര്‍ശക കൗണ്ടര്‍ : 19