പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനായ ബുറുണ്ടി റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 13 SEP 2026 6:20PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനും ബുറുണ്ടി റിപ്പബ്ലിക് പ്രസിഡന്റുമായ ഇവാരിസ്റ്റെ എൻഡയിഷിമിയെയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

2023-ൽ ഇന്ത്യയുടെ അധ്യക്ഷതയിൽ, ആഫ്രിക്കൻ യൂണിയനെ ജി20-യിൽ ഉൾപ്പെടുത്തുന്നതിൽ ഇന്ത്യ വഹിച്ച പങ്ക് അനുസ്മരിച്ച ഇരു നേതാക്കളും, ഗ്ലോബൽ സൗത്ത്' മേഖലയിലെ സഹകരണത്തിന്റെ പ്രധാന സ്തംഭമാണ് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ പങ്കാളിത്തമെന്ന് എടുത്തുപറഞ്ഞു. പരസ്പരം സൗകര്യപ്രദമായ തീയതിയിൽ നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി (IAFS-IV) എത്രയും വേഗം വിളിച്ചുചേർക്കുന്ന കാര്യം നേതാക്കൾ ചർച്ച ചെയ്തു.

എബോള വ്യാപനത്തെ വിജയകരമായി ചെറുത്തുതോൽപ്പിച്ചതിന് ആഫ്രിക്കൻ യൂണിയൻ നേതൃത്വത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. രോഗവ്യാപനം തടയുന്നതിനായി ആഫ്രിക്ക സിഡിസിക്ക് (Africa CDC) ഇന്ത്യ നൽകിയ വൈദ്യസഹായത്തെ ആഫ്രിക്കൻ യൂണിയൻ അധ്യക്ഷൻ പ്രകീർത്തിച്ചു.

ഊഷ്മളത, ഐക്യദാർഢ്യം, പങ്കിട്ട വികസന അഭിലാഷങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ ഇന്ത്യ-ബുറുണ്ടി ബന്ധം സംബന്ധിച്ച്  ഇരു നേതാക്കളും ചർച്ച ചെയ്തു. സാമ്പത്തിക സഹകരണം, വികസന പങ്കാളിത്തം, കാർഷിക ആധുനികവൽക്കരണം, ആരോഗ്യസംരക്ഷണം, ശേഷി വികസനം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ ഇരു നേതാക്കളും വിലയിരുത്തി.

-SK-


( റിലീസ് ഐ.ഡി: 2309842) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Telugu