രാഷ്ട്രപതിയുടെ കാര്യാലയം
റഹീം ആഗാ ഖാന്‍ അഞ്ചാമന്‍ രാജകുമാരന്‍ രാഷ്ട്രപതിയുമായി ആശയവിനിമയം നടത്തി
പോസ്റ്റഡ് ഓണ്‍:
10 SEP 2026 8:50PM by PIB Thiruvananthpuram
ഇന്ന് (2026 സെപ്റ്റംബര്‍ 10) രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുര്‍മുവുമായി റഹീം ആഗാ ഖാന്‍ അഞ്ചാമന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി.
ആഗാ ഖാന്‍ പദവി ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തില്‍ രാഷ്ട്രപതി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും, അന്തരിച്ച പിതാവ് ആഗാ ഖാന്‍ നാലാമന്റെ വേര്‍പാടില്‍ അനുശോചനം അറിയിക്കുകയും ചെയ്തു. അന്തരിച്ച ആഗാ ഖാന്‍ നാലാമനെയും, ആഗാ ഖാന്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ഇന്ത്യയില്‍ വലിയ ആദരവോടെയും സ്നേഹത്തോടെയുമാണ് കാണുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.
ശുചിത്വ-കുടിവെള്ള പദ്ധതികള്‍, വിദ്യാഭ്യാസം, മാതൃ ആരോഗ്യം, നഗര പുനര്‍വികസനം, വനിതാ ശാക്തീകരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ മേഖലകളില്‍ ആഗാ ഖാന്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ നടപ്പിലാക്കിയ പദ്ധതികളെ രാഷ്ട്രപതി അഭിനന്ദിച്ചു. ഈ പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് മികച്ച ഉദാഹരണങ്ങളാണെന്നും, സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ആളുകളുടെ ജീവിതനിലവാരം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കാണിച്ച് തരുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.


****
( റിലീസ് ഐ.ഡി: 2309056)
സന്ദര്‍ശക കൗണ്ടര്‍ : 5