ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി സെപ്റ്റംബർ 6 മുതൽ 9 വരെ അസം, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
05 SEP 2026 3:30PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 സെപ്റ്റംബർ 6 മുതൽ 9 വരെ നാല് ദിവസങ്ങളിലായി അസം, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും.
സന്ദർശന വേളയിൽ, ചരിത്രപരവും സാമൂഹ്യ- ദേശീയ പ്രാധാന്യവുമുള്ള സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് പുറമെ, അക്കാദമിക് സാംസ്കാരിക, പൊതു പരിപാടികളിലും ഉപരാഷ്ട്രപതി പങ്കെടുക്കും.
സെപ്റ്റംബർ 6-ന് ഉപരാഷ്ട്രപതി അസമിലെ ഗുവാഹത്തിയിൽ എത്തും. മുമ്പ് കന്യാ മഹാവിദ്യാലയ എന്നറിയപ്പെട്ടിരുന്ന ഗീതാനഗർ കോളേജിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഗുവാഹത്തിയിലെ ശ്രീമന്ദ ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ (എസ്.എസ്.യു.എച്ച്.എസ്) ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
സെപ്റ്റംബർ 7-ന്, ഗുവാഹത്തി സർവ്വകലാശാലയിൽ നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്ന ഉപരാഷ്ട്രപതി, തുടർന്ന് സർവ്വകലാശാലയുടെ കൺവെൻഷൻ സെൻ്ററിൽ വിദ്യാർത്ഥികൾ, അധ്യാപകർ, പൗരപ്രമുഖർ എന്നിവരുമായി സംവദിക്കും. തുടർന്ന് മേഘാലയയിലെ ഷില്ലോംഗിലേക്ക് തിരിക്കുന്ന അദ്ദേഹം സോസോ ഥാം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സ്വീകരണത്തിലും സാംസ്കാരിക പരിപാടിയിലും പങ്കെടുക്കും.
സെപ്റ്റംബർ 8-ന് ഉപരാഷ്ട്രപതി മണിപ്പൂരിലെ ഇംഫാൽ സന്ദർശിക്കും. മൊയ്‌റാംഗിലെ ഐ.എൻ.എ മ്യൂസിയം, യുദ്ധസ്മാരകം, ഇംഫാൽ സൈനിക് സ്കൂൾ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കും. തുടർന്ന് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലേക്ക് തിരിക്കും.
സെപ്റ്റംബർ 9-ന് അരുണാചൽ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യുകയും അസംബ്ലി ഗാലറി-കം-മ്യൂസിയം സന്ദർശിക്കുകയും ചെയ്യും. ഇറ്റാനഗറിലെ ന്യേദാർ നാംലോ, ജവഹർലാൽ നെഹ്റു സ്റ്റേറ്റ് മ്യൂസിയം, കേൾവി-കാഴ്ച ഭിന്നശേഷിയുള്ളവർക്കായുള്ള ഡോണി പോളോ മിഷൻ സ്കൂൾ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.
***
( റിലീസ് ഐ.ഡി: 2307079)
സന്ദര്‍ശക കൗണ്ടര്‍ : 11