പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അധ്യാപക ദിനത്തിൽ അധ്യാപകരുടെ മഹത്തായ സംഭാവനകളെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി


ഡോ. എസ്. രാധാകൃഷ്ണന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 05 SEP 2026 10:49AM by PIB Thiruvananthpuram

സമൂഹത്തിന് അധ്യാപകർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള ദിനമാണ് അധ്യാപക ദിനമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഡോ. എസ്. രാധാകൃഷ്ണന് പ്രണാമമർപ്പിക്കാനുള്ള ദിവസം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷണിക്കപ്പെട്ട ദേശീയ അധ്യാപക അവാർഡ് ജേതാക്കളുമായി 7, ലോക് കല്യാൺ മാർഗിൽ (LKM) നടത്തിയ ആശയവിനിമയത്തിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു: 

"#TeachersDay നമ്മുടെ സമൂഹത്തിന് അധ്യാപകർ നൽകുന്ന മഹത്തായ സംഭാവനകളെ ആദരിക്കുന്നതിനുള്ള ദിനമാണ്. ഡോ. എസ്. രാധാകൃഷ്ണന് പ്രണാമമർപ്പിക്കാനുള്ള ദിവസം കൂടിയാണിത്.

ഇന്നലെ 7, LKM-ലേക്ക് ദേശീയ അധ്യാപക അവാർഡ് ജേതാക്കളെ ക്ഷണിച്ചപ്പോഴുള്ള ദൃശ്യങ്ങൾ ഇതാ..."

 

-SK-

( റിലീസ് ഐ.ഡി: 2306892) സന്ദര്‍ശക കൗണ്ടര്‍ : 7