ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ‘ശ്രീ കൃഷ്ണ ജന്മാഷ്ടമി’യുടെ മംഗളകരമായ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
04 SEP 2026 8:54PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ‘ശ്രീ കൃഷ്ണ ജന്മാഷ്ടമി’യുടെ ശുഭവേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ഈ അവസരത്തിൽ, ആഭ്യന്തരമന്ത്രി ന്യൂഡൽഹിയിലെ ബിർള മന്ദിറിൽ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും എല്ലാ പൗരന്മാരുടെയും സന്തോഷം, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ X-ൽ ഇങ്ങനെ കുറിച്ചു, “പവിത്രമായ ശ്രീ കൃഷ്ണ ജന്മാഷ്ടമി ആഘോഷവേളയിൽ എല്ലാ നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ധർമ്മത്തിൻ്റെയും നീതിയുടെയും ജനക്ഷേമത്തിൻ്റെയും പ്രതീകമായ യോഗേശ്വരനായ ശ്രീ കൃഷ്ണ ഭഗവാൻ ഏവർക്കും അനുഗ്രഹങ്ങൾ ചൊരിയട്ടെ . ജയ് ശ്രീ കൃഷ്ണ.”


X-ലെ മറ്റൊരു പോസ്റ്റിൽ ആഭ്യന്തരമന്ത്രി ഇങ്ങനെ കുറിച്ചു :“ജയ് ശ്രീ കൃഷ്ണ! രാജ്യം മുഴുവൻ ‘ശ്രീ കൃഷ്ണ ജന്മാഷ്ടമി’ ഉത്സവം ആദരവോടെ ഭക്തിപൂർവ്വം, ആവേശത്തോടെ ആഘോഷിക്കുകയാണ്. ഈ മംഗളകരമായ വേളയിൽ ഇന്ന് ഞാൻ ന്യൂഡൽഹിയിലെ ബിർള മന്ദിറിൽ ശ്രീ കൃഷ്ണ ഭഗവാൻ്റെ സമക്ഷം എല്ലാ നാട്ടുകാരുടെയും സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായി പ്രാർത്ഥിച്ചു .”
****
( റിലീസ് ഐ.ഡി: 2306868)
സന്ദര്‍ശക കൗണ്ടര്‍ : 6