പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉസ്‌ബെകിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക് സന്ദർശനം (2026 ഓഗസ്റ്റ് 29 - സെപ്റ്റംബർ 1)
പോസ്റ്റഡ് ഓണ്‍:
28 AUG 2026 8:01PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 29, 30 തീയതികളിൽ ഉസ്‌ബെകിസ്ഥാനിലേക്ക് ഉഭയകക്ഷി സന്ദർശനവും ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ 26-ാമത് SCO ഉച്ചകോടിക്കായി കിർഗിസ് റിപ്പബ്ലിക്കും സന്ദർശിക്കും.
ഉസ്‌ബെകിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മീർസീയോയേവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി 2026 ഓഗസ്റ്റ് 29, 30 തീയതികളിൽ താഷ്‌കെന്റിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ഇത് പ്രധാനമന്ത്രിയുടെ നാലാമത്തെ ഉസ്‌ബെകിസ്ഥാൻ സന്ദർശനമായിരിക്കും. സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പ്രസിഡന്റ് മീർസീയോയേവുമായി പ്രതിനിധിതല ചർച്ചകൾ നടത്തും. ഇരു നേതാക്കളും വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണം വിലയിരുത്തുകയും ഭാവിയിലേക്കുള്ള അജണ്ട നിശ്ചയിക്കുകയും ചെയ്യും. 'വികസിത് ഭാരത് 2047', 'ഉസ്‌ബെകിസ്ഥാൻ-2030' എന്നീ പങ്കിട്ട വികസന കാഴ്ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള വീക്ഷണങ്ങളും അവർ പങ്കുവെക്കും. താഷ്‌കെന്റിലെ ശാസ്ത്രി സ്മാരകവും താഷ്‌കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിലെ മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു.
താഷ്‌കെന്റിൽ നിന്ന് കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സദിർ ഷാപറോവിന്റെ ക്ഷണപ്രകാരം 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന 26-ാമത് SCO ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ബിഷ്‌കെക്കിലേക്ക് യാത്ര തിരിക്കും. 2017 മുതൽ ഇന്ത്യ സ്ഥിരാംഗമായ ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 25-ാം വാർഷികത്തെ ഈ ഉച്ചകോടി അടയാളപ്പെടുത്തുന്നു. ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഈ വേദിയിൽ സുരക്ഷ, കണക്റ്റിവിറ്റി, അവസരം എന്നിവയ്ക്കുള്ള ഇന്ത്യയുടെ മുൻഗണനകൾ ഉയർത്തിക്കാട്ടും. ഉച്ചകോടിയുടെ ഭാഗമായി SCO നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. മധ്യേഷ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായ ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
***
SK
( റിലീസ് ഐ.ഡി: 2304811)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada