ആഭ്യന്തരകാര്യ മന്ത്രാലയം
ഗാന്ധിനഗർ മണ്ഡലത്തിലെ ടൈപ്പ്-1 പ്രമേഹബാധിതരായ പെൺകുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ
പോസ്റ്റഡ് ഓണ്‍:
28 AUG 2026 4:53PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഹമ്മദാബാദിൽ അദ്ദേഹത്തിൻ്റെ പാർലമെൻ്റ് മണ്ഡലത്തിലെ ടൈപ്പ്-1 പ്രമേഹബാധിതരായ പെൺകുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു.
ഇതുസംബന്ധിച്ച് ശ്രീ അമിത് ഷാ എക്‌സിൽ കുറിച്ചു: "ഇന്ന് അഹമ്മദാബാദിൽ എൻ്റെ ലോക്‌സഭാ മണ്ഡലത്തിലെ ടൈപ്പ്-1 പ്രമേഹബാധിതരായ പ്രിയപ്പെട്ട പെൺമക്കൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു. ടൈപ്പ്-1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെപ്പുകൾ ആവശ്യമായി വരുന്നത് അവരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അത്തരം കുട്ടികൾക്കെല്ലാം ജീവിതകാലം മുഴുവൻ സൗജന്യമായി ഇൻസുലിൻ നൽകി വരികയാണ്. വികസിത രാജ്യങ്ങൾ പോലും നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ദീർഘവീക്ഷണ ദൗത്യം ‘സേവനം, കാരുണ്യം, സുരക്ഷിതത്വം’ എന്നീ തത്വങ്ങളോട് മോദി ഗവണ്‍മെൻ്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ്."
ആഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാ പെൺകുട്ടികൾക്കും രക്ഷാബന്ധൻ ആശംസ നേര്‍ന്ന ശ്രീ അമിത് ഷാ അവര്‍ക്ക് മികച്ച ആരോഗ്യവും ശോഭനമായ ഭാവിയും ആശംസിച്ചു.

ശ്രീ അമിത് ഷായുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലും ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലെ ജുവനൈൽ ടൈപ്പ്-1 പ്രമേഹബാധിതരായ 18 വയസ്സ് വരെ കുട്ടികൾക്ക് മോദി ഗവണ്‍മെൻ്റിൻ്റെ സുപ്രധാന പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ആവശ്യമായ ഇൻസുലിൻ ലഭ്യമാക്കുന്നതിന് പ്രാഥമിക പരിശോധന, രോഗനിർണയം, ചികിത്സ, നിരീക്ഷണം, തുടർപരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സംവിധാനം മണ്ഡലത്തിൽ നടപ്പാക്കിയിട്ടുണ്ട്.

മോദി ഗവണ്‍മെൻ്റിനെ സംബന്ധിച്ച് ജനസേവനം കേവലം ഉത്തരവാദിത്തം മാത്രമല്ലെന്നും സഹാനുഭൂതിയിലൂന്നിയ ഭരണനിര്‍വഹണത്തിന് വഴികാട്ടുന്ന തത്വമാണെന്നും ചടങ്ങിൽ ശ്രീ അമിത് ഷാ പറഞ്ഞു. പെൺകുട്ടികളുടെ ആരോഗ്യം സുരക്ഷിതമാകുമ്പോൾ മാത്രമേ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ഭാവി സുരക്ഷിതമാകൂ. പെൺമക്കൾക്ക് സൗജന്യ ഇൻസുലിൻ നൽകുന്ന ഈ സംരംഭം രക്ഷാബന്ധൻ വേളയിൽ അവരുടെ സംരക്ഷണത്തിലും ആരോഗ്യത്തിലും ഗവണ്‍മെൻ്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
****
( റിലീസ് ഐ.ഡി: 2304344)
സന്ദര്‍ശക കൗണ്ടര്‍ : 4