പ്രധാനമന്ത്രിയുടെ ഓഫീസ്
നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
28 AUG 2026 4:33PM by PIB Thiruvananthpuram
നോർവേ രാജാവായ ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ഈ വർഷം ആദ്യം നോർവേ സന്ദർശന വേളയിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെ ഓർത്തെടുത്ത ശ്രീ മോദി, നോർവേയിലെ ജനങ്ങളോടും രാജ്യത്തോടുമുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ പെരുമാറ്റവും അഗാധമായ സേവനമനോഭാവവും അനുസ്മരിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"നോർവേ രാജാവ് ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഈ വർഷം ആദ്യം എന്റെ നോർവേ സന്ദർശന വേളയിൽ അദ്ദേഹത്തെ കണ്ടുമുട്ടിയത് ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. സ്വന്തം രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ സമീപനവും അഗാധമായ സേവനമനോഭാവവും എന്നെ ഏറെ ആകർഷിച്ചിരുന്നു.
രാജകുടുംബത്തിനും നോർവേയിലെ ജനങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു."
***
SK
( റിലീസ് ഐ.ഡി: 2304265)
സന്ദര്‍ശക കൗണ്ടര്‍ : 11