പ്രധാനമന്ത്രിയുടെ ഓഫീസ്
ഖേലോ ഇന്ത്യ സംവാദ'ത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
27 AUG 2026 9:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഖേലോ ഇന്ത്യ സംവാദ'ത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചു. ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചതിന് സംഘാടകരെയും കേന്ദ്ര മന്ത്രിസഭാ അംഗങ്ങളെയും മുഖ്യമന്ത്രിമാരെയും ലക്ഷക്കണക്കിന് 'മൈ ഭാരത്' വോളണ്ടിയർമാരെയും പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു. ഓഗസ്റ്റ് 29-ന് വരാനിരിക്കുന്ന ദേശീയ കായിക ദിനം അനുസ്മരിച്ച അദ്ദേഹം, രാജ്യത്തുടനീളമുള്ള യുവാക്കൾക്കും കായിക സമൂഹത്തിനും മുൻകൂർ ആശംസകൾ നേർന്നു. "ഭാരതാംബയുടെ മഹാനായ പുത്രൻ മേജർ ധ്യാൻചന്ദ് ജിയെ സ്മരിക്കാനുള്ള ദിവസം കൂടിയാണത്," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
ഇന്ത്യയുടെ ഒളിമ്പിക് യാത്രയെക്കുറിച്ചുള്ള ചില വസ്തുതകൾ നിങ്ങളെയെല്ലാം അത്ഭുതപ്പെടുത്തും.
അതുകൊണ്ടുതന്നെ, മികവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്, നാം ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്...
കായികമേഖലയുടെ കാര്യത്തിൽ കാഴ്ചപ്പാടുകളിലെ ഒരു മാറ്റം നിങ്ങൾ കാണുന്നില്ലേ?
-NK-
( റിലീസ് ഐ.ഡി: 2304028)
സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada