രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രക്ഷാബന്ധൻ ദിനത്തലേന്ന് ആശംസകൾ നേർന്ന് രാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 27 AUG 2026 8:00PM by PIB Thiruvananthpuram

 


രക്ഷാബന്ധൻ ദിനത്തിൻ്റെ  തലേന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു തൻ്റെ  ആശംസാ സന്ദേശത്തിൽ ഇങ്ങനെ കുറിച്ചു :

"രക്ഷാബന്ധൻ ദിനത്തിൽ ഇന്ത്യയിലും വിദേശത്തും വസിക്കുന്ന എല്ലാ ഭാരതീയർക്കും എൻ്റെ  ഹൃദയം നിറഞ്ഞ ആശംസകൾ.പുരാതന കാലം മുതൽ തന്നെ രക്ഷാബന്ധൻ എന്ന ഉത്സവം നമ്മുടെ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അവിഭാജ്യ ഘടകമാണ്.വിശ്വാസത്തോടെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന രാഖി നൂൽ,'രക്ഷാബന്ധൻ' എന്നറിയപ്പെടുന്ന ഒരു പവിത്രമായ സംരക്ഷണ ബന്ധമായി കണക്കാക്കപ്പെടുന്നു.നിരവധി ശ്ലോകങ്ങളിലും മന്ത്രങ്ങളിലും,"രക്ഷ, മാ ചല, മാ ചല"എന്ന വാക്കുകൾ നമുക്ക് കാണാം."ഈ സംരക്ഷണ ബന്ധം എന്നേക്കും നിലനിൽക്കട്ടെ"എന്ന പ്രാർത്ഥനയാണ് ഈ വാക്കുകൾ പ്രകടിപ്പിക്കുന്നത്".

"സഹോദരിമാർ സഹോദരന്മാരുടെയും മറ്റ് സഹോദരതുല്യരുടെയും കൈത്തണ്ടയിൽ രാഖി കെട്ടുന്ന ഒരു സാമൂഹിക ഉത്സവമായി രക്ഷാബന്ധൻ പ്രചാരം നേടിയിട്ടുണ്ട്.ഇത് സഹോദരീസഹോദരന്മാർക്കിടയിൽ മാത്രമല്ല,കുടുംബങ്ങൾ, സുഹൃത്തുക്കൾ,സമൂഹം തുടങ്ങിയവരിൽ ഊഷ്മളത,ബഹുമാനം,പരസ്പര ഉത്തരവാദിത്തം എന്നീ വികാരങ്ങളെ പ്രതീകവൽക്കരിക്കുന്നു.ഓരോ ബന്ധവും വിശ്വാസം,സംവേദനക്ഷമത,പരസ്പര സഹകരണം എന്നീ തൂണുകളിലാണ് അധിഷ്ഠിതമായിരിക്കുന്നത് എന്ന് ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നു".

"ഈ പവിത്രമായ വേളയിൽ,നമ്മുടെ കുടുംബത്തിനും സമൂഹത്തിനുമിടയിലുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ  നമുക്ക് പ്രതിജ്ഞയെടുക്കാം.അതോടൊപ്പം വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് ഈ ഉയർന്ന ചിന്താഗതിയോടെ നമുക്ക് മുന്നേറാം".

***

 
 

( റിലീസ് ഐ.ഡി: 2303981) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil