പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
27 AUG 2026 12:11PM by PIB Thiruvananthpuram
വിവേകാനന്ദ കേന്ദ്രത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ശ്രീ എ. ബാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം സ്വാമി വിവേകാനന്ദന്റെ ആദർശങ്ങൾക്കും രാഷ്ട്രസേവനത്തിനുമായി സമർപ്പിച്ച ശ്രീ ബാലകൃഷ്ണൻ ജിയുടെ സമൂഹത്തിനായുള്ള മികച്ച സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു.
"വടക്കുകിഴക്കൻ മേഖലയുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു," പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"വിവേകാനന്ദ കേന്ദ്രത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനായി സേവനമനുഷ്ഠിച്ച ശ്രീ എ. ബാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ബാലകൃഷ്ണൻ ജി, സ്വജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ടിലേറെ സ്വാമി വിവേകാനന്ദന്റെ ആദർശങ്ങൾക്കും സമൂഹസേവനത്തിനുമായി സമർപ്പിച്ചു. വിവേകാനന്ദ കേന്ദ്രത്തിലെ ആദ്യകാല ജീവൻവ്രതികളിൽ ഒരാളെന്ന നിലയിൽ അദ്ദേഹം രാജ്യത്തുടനീളം അക്ഷീണം പ്രവർത്തിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി അദ്ദേഹത്തിന് പ്രത്യേകിച്ചും ആഴത്തിലുള്ള ബന്ധമാണുണ്ടായിരുന്നത്. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.
വിവേകാനന്ദ കേന്ദ്ര കുടുംബത്തിനു മുഴുവനും അദ്ദേഹത്തിന്റെ അനുയായികൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി."
-SK-
( റിലീസ് ഐ.ഡി: 2303722)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada