രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഓണാശംസകൾ
പോസ്റ്റഡ് ഓണ്‍:
25 AUG 2026 6:33PM by PIB Thiruvananthpuram
ഓണാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു തന്റെ ആശംസാസന്ദേശത്തിൽ ഇങ്ങനെ കുറിച്ചു:-
"ഓണത്തിന്റെ ശുഭവേളയിൽ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പൗരന്മാർക്കും വിശേഷിച്ച്, കേരളത്തിലെ സഹോദരീസഹോദരന്മാർക്ക് എന്റെ ഊഷ്മളമായ ആശംസകൾ".
വിളവെടുപ്പിനെ വരവേൽക്കുന്ന ഈ സവിശേഷ ഉത്സവം പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനും കൂടിയുള്ള അവസരമാണെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു. ഓണം നമ്മുടെ സമ്പന്നമായ സംസ്കാരത്തെയും സഹോദര്യ മനോഭാവത്തെയും ആഘോഷമാക്കുന്നു. അത് നാനാത്വത്തിൽ ഏകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. വള്ളംകളി, നാടൻ കലാരൂപങ്ങൾ, സംഗീതം, കായിക വിനോദങ്ങൾ എന്നിവ ഈ ആഘോഷവുമായി ബന്ധപ്പെട്ട പ്രധാന പാരമ്പര്യങ്ങളാണ്. അവ കേരളത്തിന്റെ സംസ്കാരത്തെയും മൂല്യങ്ങളെയും ഉയർത്തിക്കാട്ടുന്നുവെന്നും ശ്രീമതി മുർമു പറഞ്ഞു.
ഈ ശുഭകരമായ ഉത്സവം ഏവർക്കും സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെയെന്നും, രാജ്യപുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ പ്രചോദിപ്പിക്കട്ടെയെന്നും രാഷ്ട്രപതി ആശംസാസന്ദേശത്തിൽ പറഞ്ഞു .
*****
( റിലീസ് ഐ.ഡി: 2303312)
സന്ദര്‍ശക കൗണ്ടര്‍ : 13