വനിതാ, ശിശു വികസന മന്ത്രാലയം
ബാലവിവാഹങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചൈൽഡ് ഹെൽപ്പ് ലൈനായ 1098-ൽ അറിയിക്കാനും ബാലവിവാഹ മുക്ത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും സഹകരിക്കാൻ കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി പൗരന്മാരോട് അഭ്യർത്ഥിച്ചു.
പോസ്റ്റഡ് ഓണ്‍:
25 AUG 2026 1:00PM by PIB Thiruvananthpuram
എവിടെയെങ്കിലും ബാലവിവാഹം നടക്കുകയോ നടക്കാൻ സാധ്യതയുള്ളതായി സംശയിക്കുകയോ ചെയ്താൽ മൗനമായി ഇരിക്കരുതെന്നും, 1098 എന്ന ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ഉടൻ തന്നെ വിവരം അറിയിക്കണമെന്നും കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി പൗരന്മാരോട് അഭ്യർത്ഥിച്ചു.
'X'-ലെ ഒരു പോസ്റ്റിൽ മന്ത്രി ഇങ്ങനെ കുറിച്ചു :"ബാലവിവാഹം ഒരു സാമൂഹിക തിന്മ മാത്രമല്ല, മറിച്ച് കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഭാവി എന്നിവയ്ക്കേൽക്കുന്ന ഗുരുതരമായ പ്രഹരമാണ്".
നമ്മുടെ പെൺമക്കളുടെ സ്വപ്നങ്ങളും അവകാശങ്ങളും സുരക്ഷിതമായ ഭാവിയും സംരക്ഷിക്കുന്നതിനായി ഏവരും ഒന്നിക്കണമെന്നും ബാലവിവാഹ മുക്ത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കണമെന്നും കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു.
****
( റിലീസ് ഐ.ഡി: 2303307)
സന്ദര്‍ശക കൗണ്ടര്‍ : 3