പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​യുപിഐ ഒരു ദശാബ്ദം പൂർത്തിയാക്കുന്ന വേളയിൽ പൗരന്മാരെ യുപിഐ അനുഭവങ്ങൾ പങ്കിടാൻ ക്ഷണിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 25 AUG 2026 11:12AM by PIB Thiruvananthpuram

പത്തു വർഷം മുൻപ് ആരംഭിച്ചതും ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് നിർണായക വഴിത്തിരിവായി മാറിയതുമായ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസിന്റെ (UPI) പരിവർത്തനപരമായ യാത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ യു.പി.ഐ കൈവരിച്ച നേട്ടങ്ങളും വ്യാപ്തിയും എടുത്തുപറഞ്ഞ ശ്രീ മോദി, ഈ അത്ഭുതകരമായ പ്രയാണം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണെന്ന് വ്യക്തമാക്കി. യു.പി.ഐ ഉപയോഗിച്ചുള്ള അനുഭവങ്ങളും അത് അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും പങ്കുവയ്ക്കാൻ പ്രധാനമന്ത്രി ജനങ്ങളെ ക്ഷണിച്ചു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“ഒരു പതിറ്റാണ്ട് മുൻപാണ് യു.പി.ഐ (UPI) ആരംഭിച്ചത്. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ഇത് നിർണായക വഴിത്തിരിവായി മാറി.

യു.പി.ഐ കൈവരിച്ച നേട്ടങ്ങളും അതിന്റെ വലിയ വ്യാപ്തിയും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്.

നിങ്ങളുടെ യു.പി.ഐ അനുഭവങ്ങളെക്കുറിച്ചും അത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെക്കുറിച്ചും പറയൂ...

#10YearsOfUPI”

 

-NK-

( റിലീസ് ഐ.ഡി: 2303009) സന്ദര്‍ശക കൗണ്ടര്‍ : 9