പ്രധാനമന്ത്രിയുടെ ഓഫീസ്
കാരുണ്യത്തിന്റെയും ആത്മസംതൃപ്തിയുടെയും മൂല്യങ്ങൾ എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
24 AUG 2026 8:08AM by PIB Thiruvananthpuram
കരുണ ആത്മാഭിമാനവും സംതൃപ്തി യഥാർത്ഥ സന്തോഷവും നൽകുമെന്നും, ഈ മനോഭാവം സമൂഹത്തിലെ സഹകരണത്തിന്റെയും സൗഹാർദ്ദത്തിന്റെയും ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി ഇനിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“कारुण्येनात्मनो मानं तृष्णां च परितोषतः।
उत्थानेन जयेत्तन्द्रीं वितर्कं निश्चयाज्जयेत्॥”
മറ്റുള്ളവരോട് ദയയോ അനുകമ്പയോ കാണിക്കുന്നതിലൂടെയാണ് ആത്മാഭിമാനം കൈവരിക്കാനാകുന്നതെന്ന് ഈ സുഭാഷിതം ഓർമ്മിപ്പിക്കുന്നു. സ്വന്തം ലബ്ധിയിലോ ഭാഗ്യത്തിലോ തൃപ്തനാകുന്നതിലൂടെ അതിമോഹത്തെ കീഴടക്കാം. കഠിനാധ്വാനത്തിലൂടെയും പരിശ്രമശീലത്തിലൂടെയുമാകണം മടി, യുക്തി സന്ദേഹം, അനിശ്ചിതത്വം എന്നിവയെ തരണം ചെയ്യാൻ.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“करुणा से आत्म-सम्मान और संतोष से सच्ची खुशी मिलती है। इसी भाव से समाज में सहयोग और सद्भाव की डोर और सशक्त होती है।
कारुण्येनात्मनो मानं तृष्णां च परितोषतः।
उत्थानेन जयेत्तन्द्रीं वितर्कं निश्चयाज्जयेत्॥”
-NK-
(रिलीज़ आईडी: 2302589)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu