ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

നാല് വയസ്സിന് താഴെ കുട്ടികളിൽ ക്ലോർഫെനിറാമിൻ മാലിയേറ്റും ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര ഗവണ്മെൻ്റ്

प्रविष्टि तिथि: 22 AUG 2026 9:47AM by PIB Thiruvananthpuram

ചെറിയ കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പിൻ്റെ ഭാഗമായി ക്ലോർഫെനിറാമിൻ മാലിയേറ്റ്, ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവയ്ക്ക് കേന്ദ്ര ഗവണ്മെൻ്റ് നിയന്ത്രണമേർപ്പെടുത്തി. നാല് വയസ്സിന് താഴെ കുട്ടികൾക്ക് ഈ മരുന്നുകൾ നൽകാൻ പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്ന വ്യവസ്ഥയും ഗവണ്മെൻ്റ് നിർബന്ധമാക്കി.

നേരത്തെ 2025 ഏപ്രിൽ 15-ലെ വിജ്ഞാപന പ്രകാരം [S.O. 1717(E)] ക്ലോർഫെനിറാമിൻ മാലിയേറ്റും ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ചില പ്രത്യേക ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ക്ക് പ്രായപരിധി മുന്നറിയിപ്പോടെ ഗവണ്മെൻ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുതിയ വിജ്ഞാപനത്തിലൂടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണ്.

വിദഗ്ധ  സമിതിയുടെയും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിൻ്റെയും (DTAB) ശിപാർശകളുടെ ഭാഗമായാണ് തീരുമാനം. ഇത്തരം ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകള്‍ നാല് വയസ്സിന് താഴെ കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കൂടുതൽ സുരക്ഷിതമായ ബദൽ മരുന്നുകൾ ലഭ്യമാണെന്നും ഗവണ്മെൻ്റ് ചൂണ്ടിക്കാട്ടി. 

"ഈ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്ന് നാല് വയസ്സിന് താഴെ കുട്ടികളിൽ ഉപയോഗിക്കാൻ പാടില്ല" എന്ന മുന്നറിയിപ്പ് മരുന്നിൻ്റെ ലേബലുകളിലും പാക്കറ്റുകളിലെ കുറിപ്പുകളിലും പരസ്യ പ്രചാരണ സാമഗ്രികളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനാരോഗ്യം മുൻനിർത്തി 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ സെക്ഷൻ 26A പ്രകാരമാണ്  വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

 

ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം: https://egazette.gov.in/WriteReadData/2026/275640.pdf 

 

***

 

(रिलीज़ आईडी: 2302290) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Telugu