പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയെയും സുസ്ഥിര വികസനത്തെയും കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 20 AUG 2026 9:39PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ജനകേന്ദ്രീകൃതമായ കാലാവസ്ഥാ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷത എങ്ങനെയാണ് സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് ലേഖനം വ്യക്തമാക്കുന്നു. സുസ്ഥിരമായ ജീവിതശൈലി, വനവൽക്കരണം, ചാക്രിക സമ്പദ്‍വ്യവസ്ഥ, സമൂഹ അധിഷ്ഠിത പൊരുത്തപ്പെടൽ എന്നിവയ്ക്കാണ് ഈ കാലയളവിൽ ഊന്നൽ നൽകുന്നത് എന്ന് ഇതിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കാർബൺ ബഹിർ​ഗമന തീവ്രത കുറയ്ക്കുന്നതിലും ഫോസിൽ ഇതര ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിലും ഇന്ത്യ കൈവരിച്ച പുരോഗതി ഈ സമീപനത്തിന് കൂടുതൽ കരുത്ത് പകരുന്നതായും ലേഖനത്തിൽ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

"ജനകേന്ദ്രീകൃതമായ കാലാവസ്ഥാ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷത സുസ്ഥിര വികസനത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വ്യക്തമാക്കുന്നു. സുസ്ഥിര ജീവിതശൈലി, വനവൽക്കരണം, ചാക്രിക സമ്പദ്‍വ്യവസ്ഥ , കമ്മ്യൂണിറ്റി അധിഷ്ഠിത പൊരുത്തപ്പെടൽ തുടങ്ങിയ നടപടികളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറയുന്നു. കാർബൺ ബഹിർ​ഗമന തീവ്രത കുറയ്ക്കുന്നതിലും ഫോസിൽ ഇതര ഊർജ്ജ ശേഷി വികസിപ്പിക്കുന്നതിലും ഇന്ത്യ കൈവരിച്ച പുരോഗതി ഈ സമീപനത്തെ കൂടുതൽ ദൃഢമാക്കുന്നു."

 

-SK-

( റിലീസ് ഐ.ഡി: 2302155) സന്ദര്‍ശക കൗണ്ടര്‍ : 16