പ്രധാനമന്ത്രിയുടെ ഓഫീസ്
മറ്റുള്ളവരുടെ ക്ഷേമത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവച്ചു
प्रविष्टि तिथि:
19 AUG 2026 8:18AM by PIB Thiruvananthpuram
മറ്റു ജീവജാലങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കുമായി നിരന്തരം പ്രവർത്തിക്കുന്നതിലാണു മനുഷ്യജീവിതത്തിന്റെ യഥാർഥ സാഫല്യമെന്ന് എടുത്തുകാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
ഈ ലോകത്തിൽ ശാരീരികശേഷി, ധനം, ബുദ്ധി, വാക്ക് എന്നിവ ഉപയോഗിച്ച് മറ്റു ജീവജാലങ്ങൾക്കായി നിരന്തരം നന്മയും ക്ഷേമവുമേകുന്ന പ്രവൃത്തികൾ ചെയ്യുന്നതിലാണ് മനുഷ്യജീവിതത്തിന്റെ പരമമായ സാഫല്യം കുടികൊള്ളുന്നത് എന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“एतावज्जन्मसाफल्यं देहिनामिह देहिषु।
प्राणैरर्थैर्धिया वाचा श्रेय एवाचरेत्सदा॥”
***
SK
(रिलीज़ आईडी: 2301041)
आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada