കൃഷി മന്ത്രാലയം
ശിവരാജ് സിംഗ് ചൗഹാന്‍ ഓഗസ്റ്റ് 18ന് പൂസയില്‍ ' ശക്തിയുടെ സപ്തധാര' പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും
प्रविष्टि तिथि:
17 AUG 2026 3:22PM by PIB Thiruvananthpuram
ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുന്നോട്ടുവെച്ച 'ശക്തിയുടെ സപ്തധാര'യുമായി ബന്ധപ്പെട്ട് , കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഓഗസ്റ്റ് 18ന് ന്യൂഡല്‍ഹിയിലെ പൂസ കാമ്പസില്‍ ഇരു മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ വകുപ്പുകളുടെ കര്‍മ്മരേഖ, ലഖ്പതി ദീദി പദ്ധതിയുടെ വിപുലീകരണം, കര്‍ഷകരുടെയും ഗ്രാമീണ സമൂഹങ്ങളുടെയും താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രധാന തീരുമാനങ്ങള്‍ എന്നിവയിലായിരിക്കും ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വ്യക്തവും പ്രായോഗികവുമായ ഒരു കര്‍മ്മപദ്ധതിയായി കൃഷി, ഗ്രാമവികസന മേഖലകളെ മാറ്റുകയാണ് യോഗത്തിന്റെ ലക്ഷ്യം. പുരോഗമന കര്‍ഷകര്‍, ലഖ്പതി ദീദിമാര്‍, കാര്‍ഷിക കയറ്റുമതിക്കാര്‍, ഭക്ഷ്യ സംസ്‌കരണ വിദഗ്ദ്ധര്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കാളികളാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച 'ശക്തിയുടെ സപ്തധാര' കൃഷിക്കും ഗ്രാമീണ ഇന്ത്യയ്ക്കും പ്രധാനപ്പെട്ട ദിശാബോധമാണ് നല്‍കുന്നതെന്ന് ശ്രീ ചൗഹാന്‍ പറഞ്ഞു. ജനകേന്ദ്രീകൃത പദ്ധതികള്‍, സുതാര്യമായ മേല്‍നോട്ടം, കാര്യക്ഷമമായ നടപ്പാക്കല്‍ എന്നിവയിലൂടെ ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'കര്‍ഷകര്‍ക്കും ഗ്രാമീണ വനിതകള്‍ക്കും നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, 2047ഓടെ വികസിത ഭാരതം സാക്ഷാത്കരിക്കുന്നതിന് പരിശ്രമിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ദിശയില്‍, ഞങ്ങള്‍ വകുപ്പുതല കര്‍മ്മരേഖകള്‍ അവലോകനം ചെയ്യുകയും അവയുടെ നടപ്പാക്കല്‍ വേഗത്തിലാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും,' ശ്രീ ചൗഹാന്‍ പറഞ്ഞു.
ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി 'ശക്തിയുടെ സപ്തധാര' (ഏഴ് വികസന ധാരകള്‍) വിശദീകരിച്ചു. കാര്‍ഷിക മേഖലയെയും ഭക്ഷ്യോല്‍പ്പാദനത്തെയും ശക്തമാക്കുക, ഭക്ഷ്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക, ആഗോള വിപണികളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുക എന്നിവയാണ് ഇതിലെ പ്രധാന മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നത്. ആഗോള പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയിലും കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വളം ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കര്‍ഷകര്‍ക്കായി, പ്രത്യേകിച്ച് കാര്‍ഷിക മേഖലയിലും സമുദ്രോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന മേഖലയിലും, പുതിയ ആഗോള വിപണികളും അവസരങ്ങളും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
ആത്മനിര്‍ഭരതയിലുള്ള (സ്വയംപര്യാപ്തത) ഊന്നലും ഈ കര്‍മ്മരേഖയുടെ പ്രധാന ഭാഗമാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും വളവും ഇന്ധനവും പോലുള്ള അത്യാവശ്യ ഘടകങ്ങളില്‍ രാജ്യം സുരക്ഷിതവും സ്വയംപര്യാപ്തവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്വീകരിച്ച, ദീര്‍ഘകാല നടപടികളെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി.
ലഖ്പതി ദീദി പദ്ധതി വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:
ഗ്രാമ വികസന മന്ത്രാലയത്തിന്റെ ലഖ്പതി ദീദി പദ്ധതിക്കായിരിക്കും ഓഗസ്റ്റ് 18ന് നടക്കുന്ന യോഗത്തില്‍ പ്രധാന മുന്‍ഗണന. മൂന്ന് കോടി ഗ്രാമീണ വനിതകള്‍ ഇതിനകം തന്നെ ലഖ്പതി ദീദിമാരായി മാറിയിട്ടുണ്ട്, ഈ സംഖ്യ ആറ് കോടിയാക്കി ഉയര്‍ത്തുക എന്ന പുതിയ ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ പദ്ധതി വിപുലീകരിക്കുന്നതിനും പുതിയ ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള പ്രവര്‍ത്തന കര്‍മ്മരേഖ ശ്രീ ചൗഹാന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അയല്‍ക്കൂട്ടങ്ങളില്‍/സ്വയം സഹായ സംഘങ്ങളില്‍ (SHG) പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി നൈപുണ്യ വികസനത്തിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും പിന്തുണ നല്‍കിവരുന്നു. ഗ്രാമീണ വികസനത്തിനായുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ വനിതാ ശാക്തീകരണത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കേന്ദ്രസ്ഥാനമാണുള്ളത്. വനിതകളുടെ കഴിവുകളെ അംഗീകരിക്കാനും ആദരിക്കാനും സാമ്പത്തിക വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍ക്ക് വിപണി സാധ്യതകള്‍ ഉറപ്പാക്കുന്നതിനായി, ഷീമാര്‍ട്ടുകള്‍ (She-Marts) പോലുള്ള പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും കൂടുതല്‍ ശക്തമായ ഗ്രാമീണ സംരംഭങ്ങള്‍ കെട്ടപ്പടുക്കാനും ഈ പദ്ധതികള്‍ സഹായിക്കും. ഷീമാര്‍ട്ടുകളിലൂടെയും ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങളിലൂടെയും യോഗ, ആയുര്‍വേദം, കൈത്തറി വസ്തുക്കള്‍, മറ്റ് ഗ്രാമീണ സംരംഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിപുലമായി ആഭ്യന്തര-ആഗോള വിപണികളില്‍ എത്തിക്കും. വനിതാ നേതൃത്വത്തിലുള്ള ഗ്രാമീണ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കുമ്പോള്‍, ഗ്രാമീണ വനിതകള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു പ്രധാന മുന്‍ഗണനയായി തുടരും.
***
(रिलीज़ आईडी: 2300660)
आगंतुक पटल : 7