ദേശീയ മനുഷ്യാവകാശ കമ്മീഷൻ
azadi ka amrit mahotsav

CRPF സമാഹരിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം 2026 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 19 CRPF ഉദ്യോഗസ്ഥർ മരണപ്പെട്ടതായുള്ള റിപ്പോർട്ടുകളിന്മേൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു

प्रविष्टि तिथि: 14 AUG 2026 12:45PM by PIB Thiruvananthpuram

2026 ജനുവരി മുതൽ മെയ് 22 വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ കേന്ദ്ര റിസർവ് പോലീസ് സേനയിലെ (CRPF) 19 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതായുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. 2025 ൽ മാത്രം സേനയിലെ 59 പേർ ആത്മഹത്യ ചെയ്തതായി CRPF ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കാണിത്.

 

രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര സായുധ പോലീസ് സേനയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ജീവിക്കാനുള്ള അവകാശത്തിൻ്റെ   ലംഘനമാണ് വാർത്താ റിപ്പോർട്ടിലെ ഉള്ളടക്കം വ്യക്തമാക്കുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം, CRPF ഡയറക്ടർ ജനറൽ എന്നിവർക്ക് നോട്ടീസ് അയച്ചു.

 

2026 ഓഗസ്റ്റ് 11-ന് പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആകെ 281 CRPF ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. ഇതിൽ ഏകദേശം 216 പേർ ഡ്യൂട്ടിയിലായിരുന്നു. 2021-ൽ 57, 2022-ൽ 43, 2023-ൽ 57, 2024-ൽ 46, 2025-ൽ 59 എന്നിങ്ങനെയാണ് CRPF രേഖപ്പെടുത്തിയ ആത്മഹത്യാ കണക്കുകൾ.

 

****


(रिलीज़ आईडी: 2299636) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Gujarati , Urdu , हिन्दी , Marathi , Telugu