വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ നിര്‍‍‍മിതബുദ്ധി നൈപുണ്യ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ 60,253 രജിസ്ട്രേഷനുകൾ; വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത എഐ വൈദഗ്ധ്യം നൽകാന്‍ സംയുക്ത പാഠ്യപദ്ധതി തയ്യാറാക്കി IICT-യും സ്വകാര്യ പങ്കാളികളും

प्रविष्टि तिथि: 12 AUG 2026 2:10PM by PIB Thiruvananthpuram

ദേശീയ നിര്‍മിതബുദ്ധി നൈപുണ്യ സംരംഭത്തിന്റെ (National AI Skilling Initiative) ആദ്യ ഘട്ടത്തിന് കീഴിൽ ഇതുവരെ ലഭിച്ച അപേക്ഷകളുടെയും പങ്കെടുത്തവരുടെയും ആകെ എണ്ണം 60,253 ആയി ഉയർന്നു.  

 

പരിപാടിയുടെ ഒന്നാം ഘട്ടത്തിലെ 2 മൊഡ്യൂളുകൾ പൂർത്തിയാക്കിയവരുടെ എണ്ണം 4,620 ആണ്. 552 പേരാണ് ഒന്നാം ഘട്ടത്തിലെ 4 മൊഡ്യൂളുകളും വിജയകരമായി പൂർത്തിയാക്കിയത്.  

 

രണ്ട് പഠന പ്ലാറ്റ്ഫോമുകളിലൂടെ ആകെ 33 മണിക്കൂർ ദൈർഘ്യമുള്ള 4 മൊഡ്യൂളുകളാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊഡ്യൂളുകളുടെ വിശദാംശങ്ങൾ താഴെ:

 

പ്ലാറ്റ്‌ഫോം 1

 
  • മൊഡ്യൂൾ 1: എ.ഐ അടിസ്ഥാനപാഠങ്ങള്‍ - ദൈനംദിന പ്രവൃത്തികളില്‍ ഉല്പാദനക്ഷമത വർധിപ്പിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും ഉള്ളടക്കങ്ങള്‍ തയ്യാറാക്കാനും പ്രായോഗിക പരിശീലനം.

  • മൊഡ്യൂൾ 2: പ്രോപ്റ്റിങ് അടിസ്ഥാനപാഠങ്ങള്‍  - പ്രൊഫഷണൽ രീതിയിൽ എഐ പ്രോംപ്റ്റുകൾ  തയ്യാറാക്കുന്നതിന് മാർഗരേഖ.

 

പ്ലാറ്റ്ഫോം 2:

 
  • മൊഡ്യൂൾ 3: ജനറേറ്റീവ് എഐ സംബന്ധിച്ച ആമുഖം - ലാർജ് ലാംഗ്വേജ് മോഡൽ  അടിസ്ഥാന തത്വങ്ങളും ഉത്തരവാദിത്തപൂർണമായ എഐ  മാർഗനിർദേശങ്ങളും.

  • മൊഡ്യൂൾ 4: ജനറേറ്റീവ് എ.ഐ ലീഡർ - പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലും സ്ഥാപനങ്ങളിൽ പ്രായോഗിക ജനറേറ്റീവ് എഐ മാറ്റങ്ങൾ കൊണ്ടുവരുന്നതിലും പരിശീലനം.

 

പാഠ്യപദ്ധതി, മൊഡ്യൂളുകൾ, കോഴ്‌സ് ദൈർഘ്യം എന്നിവയുൾപ്പെടെ രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങൾ അന്തിമമാക്കി വരികയാണ്.  

 

വിദ്യാർത്ഥികൾക്ക് പ്രായോഗികവും അടിസ്ഥാനപരവുമായ എഐ വൈദഗ്ധ്യം നൽകുന്നതിന് IICT-യും സ്വകാര്യ മേഖലയിലെ പങ്കാളികളും സംയുക്തമായാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംയുക്ത സാക്ഷ്യപത്രത്തിനാവശ്യമായ  ഉയര്‍ന്ന നൈപുണ്യ പരിശീലനം നൽകുന്നത് IICT വഴിയാണ്.

 

എഐ സാക്ഷരത വർധിപ്പിക്കാനും വ്യവസായ മേഖലകള്‍ക്ക്  അനുയോജ്യമായ ഡിജിറ്റൽ ശേഷി വിദാര്‍ത്ഥികളില്‍ ഉറപ്പാക്കാനും IICT വഴി പരിപാടിയുടെ നടത്തിപ്പ് സുഗമമാക്കുക, തന്ത്രപരമായ മാർഗനിർദേശം നൽകുക എന്നിവയാണ് സംരംഭത്തില്‍ ഗവൺമെന്റിന്റെ പ്രധാന പങ്ക്.

 

ലോക്‌സഭയിൽ അഡ്വ. ഗോവാൽ കാഗഡ പാഡവി ചോദിച്ച ചോദ്യത്തിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുഗൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

*****

(रिलीज़ आईडी: 2298260) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Punjabi , Gujarati , Tamil , Telugu , Kannada