വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മാധ്യമപ്രവർത്തകർക്ക് വിവിധ പദ്ധതികളിലൂടെ ക്ഷേമവും ആരോഗ്യപരിരക്ഷയും അക്രഡിറ്റേഷൻ പിന്തുണയും ഗവണ്മെൻ്റ് ഉറപ്പാക്കുന്നു

പോസ്റ്റഡ് ഓണ്‍: 05 AUG 2026 5:00PM by PIB Thiruvananthpuram

മരണം, സ്ഥിരമായ ശാരീരിക വൈകല്യം, ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ മൂലമുള്ള ആശുപത്രിവാസം എന്നിവ കാരണം കടുത്ത പ്രയാസങ്ങൾ നേരിടേണ്ടി വരുന്ന ഘട്ടങ്ങളിൽ മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തരമായി ഒറ്റത്തവണ എക്സ്-ഗ്രേഷ്യ ധനസഹായം നൽകുന്നതിനായി ഗവണ്മെൻ്റ്  'ജേണലിസ്റ്റ് ക്ഷേമ പദ്ധതി (ജെ.ഡബ്ലിയു.എസ്) നടപ്പിലാക്കുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെൻ്റുകളും അക്രഡിറ്റേഷൻ നൽകിയിട്ടുള്ള മാധ്യമപ്രവർത്തകർക്കും അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമപ്രവർത്തകർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

 

ജെ.ഡബ്ലിയു.എസ് പദ്ധതിക്ക് കീഴിൽ, 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ 456 മാധ്യമപ്രവർത്തകർക്കും/മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കുമായി 19.41 കോടി രൂപയുടെ സാമ്പത്തിക സഹായം ഗവണ്മെൻ്റ് നൽകിയിട്ടുണ്ട്.

 

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യത്തുടനീളമുള്ള സെൻട്രൽ ഗവണ്മെൻ്റ് ഹെൽത്ത് സ്കീം (CGHS) സൗകര്യങ്ങൾ ലഭ്യമാണ്. ഗവണ്മെൻ്റ്  ആശുപത്രികളിലും CGHS എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും CGHS നിരക്കിലുള്ള ചികിത്സ ഇതിലൂടെ ലഭിക്കും.

 

ദേശീയ തലസ്ഥാന മേഖലയിലെ മാധ്യമപ്രവർത്തകർക്കാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അക്രഡിറ്റേഷൻ നൽകുന്നത്. നിലവിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ എണ്ണം 1786 ആണ്.

 

ശ്രീ ദാമോദർ അഗർവാളിൻ്റെ ചോദ്യത്തിന് വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

****

 


( റിലീസ് ഐ.ഡി: 2296787) സന്ദര്‍ശക കൗണ്ടര്‍ : 26