പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ വൈസ് പ്രസിഡൻ്റുമായി ടെലിഫോൺ സംഭാഷണം നടത്തി


പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റ് വാൻസും ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തി

പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റ് വാൻസും പ്രാദേശിക-ആഗോള സംഭവവികാസങ്ങളിൽ ആശയവിനിമയം നടത്തി

വൈസ് പ്രസിഡന്റ് വാൻസിനും ഉഷ വാൻസിനും മകൻ പിറന്നതിൽ പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 08 AUG 2026 11:05PM by PIB Thiruvananthpuram

അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റ് വാൻസും ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിലെ 
പുരോഗതി വിലയിരുത്തി. ഉന്നതതല ഇടപെടലുകളിലെ ഗതിവേഗം വിലയിരുത്തിയ ഇരുവരും വ്യാപാരം, പ്രതിരോധം, സുപ്രധാന-നൂതന സാങ്കേതികവിദ്യകൾ, ഊർജസുരക്ഷ, സുപ്രധാന ധാതുക്കൾ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

പൊതുതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വികസനങ്ങൾ സംബന്ധിച്ച ആശയങ്ങളും അവർ പങ്കുവച്ചു.

വൈസ് പ്രസിഡന്റ് വാൻസിനും ഉഷ വാൻസിനും മകൻ പിറന്നതിൽ പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ നേർന്നു. കുടുംബത്തിന് നല്ലത് വരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

 

-SK-


( റിലീസ് ഐ.ഡി: 2296730) സന്ദര്‍ശക കൗണ്ടര്‍ : 24