വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മദ്യത്തിന്റെയും പുകയിലയുടെയും ഉള്ളടക്കത്തിന്റെ വർഗ്ഗീകരണം നിർബന്ധമാക്കി ഐടി ചട്ടങ്ങൾ 2021; എത്തിക്സ് കോഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ത്രിതല സംവിധാനം

പോസ്റ്റഡ് ഓണ്‍: 07 AUG 2026 3:24PM by PIB Thiruvananthpuram
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന് കീഴിൽ, 25 ഫെബ്രുവരി 2021-ന്  ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ 2021, സർക്കാർ വിജ്ഞാപനം ചെയ്തു. ഡിജിറ്റൽ വാർത്താ പ്രസാധകരെയും ഓൺലൈൻ ക്യൂറേറ്റഡ് ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളെയും (OTT പ്ലാറ്റ്‌ഫോമുകൾ) നിയന്ത്രിക്കുന്നതിനുള്ള ഔപചാരിക സംവിധാനം എന്ന നിലയിലാണ് ചട്ടങ്ങൾ നിലവിൽ വരുന്നത്.  

ഉത്തരവാദിത്തപൂർണ്ണവും, ധാർമ്മികവുമായ ഉള്ളടക്കങ്ങളുടെ പ്രസിദ്ധീകരണം ഉറപ്പാക്കാൻ ഡിജിറ്റൽ വാർത്താ പ്രസാധകരും OTT പ്ലാറ്റ്‌ഫോമുകളും പാലിക്കേണ്ട എത്തിക്സ് കോഡ് 2021 ലെ ഐടി ചട്ടങ്ങളുടെ മൂന്നാം ഭാഗം വിശദീകരിക്കുന്നു.

നിയമം മൂലം നിരോധിച്ചിരിക്കുന്ന ഒരു ഉള്ളടക്കവും സംപ്രേഷണം ചെയ്യരുതെന്നും, ജാഗ്രതയും വിവേചനവും പാലിക്കണമെന്നും, i) പ്രമേയങ്ങളും സന്ദേശങ്ങളും; ii) അക്രമം; iii) നഗ്നത; iv) ലൈംഗികത; v) ഭാഷ; vi) ലഹരിമരുന്ന്, ലഹരിവസ്തുക്കളുടെ ദുരുപയോഗം; (vii) നിയമങ്ങളുടെ ഷെഡ്യൂളിൽ വിവരിച്ചിരിക്കുന്ന തരത്തിലുള്ള ബീഭത്സത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോ പ്രോഗ്രാമിനെയും തരംതിരിക്കണമെന്നും ഇത് നിർദ്ദേശിക്കുന്നു.  

2021-ലെ ഐടി ചട്ടങ്ങളിലെ ഷെഡ്യൂളിന്റെ രണ്ടാം ഭാഗം, ഓൺലൈൻ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു, അതിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യം, പുകവലി, പുകയില ഉപയോഗം, അനുകരണീയ പെരുമാറ്റം എന്നിവ ഉൾപ്പെടുന്നു.

ഒരു ഒടിടി പ്ലാറ്റ്‌ഫോം ധാർമ്മിക കോഡ് ലംഘിക്കുന്നതായി പരാതി ലഭിച്ചാൽ, അത് കൈകാര്യം ചെയ്യുന്നതിനായി  2021-ലെ ഐടി ചട്ടങ്ങൾ പ്രകാരം സ്ഥാപിതമായ ത്രിതല പരാതി പരിഹാര സംവിധാനമുണ്ടാകും. മന്ത്രാലയത്തിന് ലഭിക്കുന്ന പരാതികൾ നിയമാനുസൃതമായി പരിഹരിക്കാൻ ഉത്തരവാദിത്തമുള്ള ബന്ധപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമിന് അയയ്ക്കുന്നു.

ലഹരിമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം സ്ട്രീം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും 2021-ലെ ഐടി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും 2024 നവംബർ 26-ന് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യസഭയിൽ ശ്രീ ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഈ വിവരങ്ങൾ പങ്കുവെച്ചത്.
 
*****

( റിലീസ് ഐ.ഡി: 2296115) സന്ദര്‍ശക കൗണ്ടര്‍ : 35
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu , Kannada