വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ധന മിശ്രണത്തിന് അമേരിക്കയിൽ നിന്ന് എഥനോള്‍ ഇറക്കുമതി ചെയ്യാന്‍ ഇളവുകളോ വാഗ്ദാനങ്ങളോ നൽകിയിട്ടില്ല
प्रविष्टि तिथि:
06 AUG 2026 6:20PM by PIB Thiruvananthpuram
ഇന്ധന മിശ്രണത്തിന് അമേരിക്കയിൽ നിന്ന് ഇന്ത്യ വലിയ അളവിൽ എഥനോൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇനിയും ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. നിലവിലെ ആഭ്യന്തര നയ ചട്ടക്കൂട് പ്രകാരം പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതിക്ക് ആവശ്യമായ എഥനോൾ പൂർണമായും ആഭ്യന്തര ഉല്പാദകരിൽ നിന്ന് മാത്രമാണ് ശേഖരിക്കുന്നത്. ഇന്ധനത്തിൽ കലർത്താന്‍ അമേരിക്കയിൽ നിന്ന് എഥനോൾ ഇറക്കുമതി ചെയ്യുന്നില്ല.
മാത്രവുമല്ല, അമേരിക്കയിൽ നിന്ന് ഇന്ധനാവശ്യത്തിന് എഥനോൾ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ-യു.എസ്. വ്യാപാര ചർച്ചകളിലൊന്നും യാതൊരുവിധ ഇളവുകളോ വാഗ്ദാനങ്ങളോ നൽകിയിട്ടില്ല. അതിനാൽ അമേരിക്കയിൽ നിന്ന് വൻതോതിൽ ഇന്ധനാവശ്യത്തിന് എഥനോൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്ന രീതിയിൽ നയമാറ്റം ഉണ്ടാകുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ഇന്ധന മിശ്രണ പദ്ധതിയും എഥനോൾ ശേഖരണവും പൂർണമായും രാജ്യത്തെ ആഭ്യന്തരവും നയപരവുമായ ആവശ്യങ്ങൾക്കനുസൃതമായാണ് തുടർന്നും മുന്നോട്ടുപോകുന്നത്.
***
(रिलीज़ आईडी: 2295732)
आगंतुक पटल : 8