പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ടെഡ് സാരൻഡോസ്
प्रविष्टि तिथि:
05 AUG 2026 11:00PM by PIB Thiruvananthpuram
നെറ്റ്ഫ്ലിക്സ് സഹ സിഇഒ ടെഡ് സാരൻഡോസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്ക് കഥപറച്ചിലിന്റെ ഒരു സമ്പന്ന പാരമ്പര്യവും അനന്യസാധാരണമായ സർഗ്ഗാത്മക പ്രതിഭാശേഷിയുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കണ്ടൻ്റ് ക്രിയേഷൻ്റെ ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി 'X'-ൽ പോസ്റ്റ് ചെയ്തു:
"ടെഡ് സാരൻഡോസിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ മാധ്യമ, വിനോദ മേഖലയുടെ അപാര സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.
ഇന്ത്യയ്ക്ക് കഥപറച്ചിലിന്റെ സമ്പന്ന പാരമ്പര്യവും അനന്യസാധാരണമായ സർഗ്ഗാത്മക പ്രതിഭാശേഷിയുമുണ്ട്. കണ്ടൻ്റ് ക്രിയേഷൻ്റെ ഒരു ആഗോള കേന്ദ്രമായി നമ്മുടെ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും."
***
NK
(रिलीज़ आईडी: 2295305)
आगंतुक पटल : 8