രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പി.ബി.ജി സോൾജിയറത്തോൺ രാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

प्रविष्टि तिथि: 02 AUG 2026 1:56PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ആഗസ്റ്റ് 2) രാഷ്ട്രപതി ഭവൻ  അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ബി.ജി. (പ്രസിഡൻ്റ്സ് ബോഡിഗാർഡ്സ്) സോൾജിയറത്തോൺ വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. ഈ സംരംഭത്തിൻ്റെ രക്ഷാധികാരിയായ മിസോറാം ഗവർണർ ജനറൽ (ഡോ.) വി.കെ. സിംഗിൻ്റെ  (റിട്ട.) സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ അവസരത്തിൻ്റെ സ്മരണയ്ക്കായി ഒരു പ്രത്യേക തപാൽ കവറും രാഷ്‌ട്രപതി പ്രകാശനം ചെയ്തു. ഡൽഹി കൻ്റോൺമെൻ്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലായിരുന്നു കൂട്ടയോട്ട പരിപാടി സംഘടിപ്പിച്ചത്.

 



 

'സൈനികർക്കായി ഓടുക, സൈനികരോടൊപ്പം ഓടുക' എന്ന കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന സോൾജിയറത്തോൺ, പൊതുജനങ്ങളും സായുധ സേനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സവിശേഷമായ വേദിയായി വർത്തിക്കുന്നു. 'യഥാർത്ഥ വീരന്മാരെ പിന്തുണയ്ക്കുന്നു - ഇന്ത്യയുടെ സായുധ സേന' എന്ന പ്രമേയത്തിൽ അധിഷ്ഠിതമായ ഈ പരിപാടി, നമ്മുടെ സൈനികരുടെ സമർപ്പണത്തിനും ധീരതയ്ക്കും ത്യാഗത്തിനും ആദരവ് അർപ്പിക്കുന്നതോടൊപ്പം സജീവ പങ്കാളിത്തത്തിലൂടെ അവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 



 

3 കിലോമീറ്റർ, 5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സോൾജിയറത്തോൺ സംഘടിപ്പിക്കുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം സായുധ സേനയുടെ പാരാപ്ലീജിക് പുനരധിവാസ കേന്ദ്രത്തെ പിന്തുണയ്ക്കുന്നതിനും, യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ആശ്രിതരുടെ ക്ഷേമത്തിനും മറ്റുമായി വിനിയോഗിക്കും. പി.ബി.ജി. സോൾജിയറത്തോണിലൂടെ, പി.ബി.ജി.-യുടെ കുതിരകളുടെയും സൈനികരുടെയും ക്ഷേമത്തിന് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു.

 

 

 

****


(रिलीज़ आईडी: 2293416) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati