പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷന്മാരുടെ 55 കിലോഗ്രാം ബോക്സിംഗിൽ വെള്ളി നേടിയ ജാദുമണി സിംഗ് മണ്ടെങ്ബാമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
02 AUG 2026 12:52AM by PIB Thiruvananthpuram
2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 55 കിലോഗ്രാം ബോക്സിംഗിൽ വെള്ളി മെഡൽ നേടിയ ജാദുമണി സിംഗ് മണ്ടെങ്ബാമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ജാദുമണി സിംഗ് മണ്ടെങ്ബാമിന്റെ വിജയം അദ്ദേഹത്തിന്റെ ധൈര്യം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
ശ്രീ മോദി എക്സ്സിൽ കുറിച്ചു:
"ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 55 കിലോഗ്രാം ബോക്സിംഗിൽ വെള്ളി മെഡൽ നേടിയ ജാദുമണി സിംഗ് മണ്ടെങ്ബാമിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ധൈര്യവും അച്ചടക്കവും സ്ഥിരോത്സാഹവുമാണ് ഈ വിജയത്തിന് കരുത്തേകിയത്. ഭാവിലയിലെ ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും."
#CWG2026”
SK
(रिलीज़ आईडी: 2293310)
आगंतुक पटल : 3